റമദാന് കാലത്തെ ശീലങ്ങളും അനുഷ്ടാനങ്ങളും കാലഘട്ടത്തിന്റെ അനവാര്യത
റമദാന് കാലത്തെ ശീലങ്ങളും അനുഷ്ടാനങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെ അനവാര്യതയായി മാറുന്ന അനുഭവമാണ് നമുക്കുചുറ്റും. ദിനംപ്രതി നമുക്ക് മുന്‍പിലേക്ക് വരുന്നത് പട്ടിണിയുടേയും ദാരിദ്രത്തിന്റെയും കരളലിയിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ്. കഷ്ടപ്പെടുന്നവരെ കാണാതെ സുഖലോലുപതയുടെയും ആഢംബരത്തിന്റെയും ലോകത്ത് ജീവിക്കുന്നവരാണ് നമ്മില്‍ പലരും. വയറുനിറച്ച് ആഹാര കഴിച്ച ശേഷം, അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടാന്‍ ഓടുന്നവര്‍ക്കിടയില്‍ വിശപ്പിന്റെയും ഭക്ഷണത്തിന്റെയം വിലയെന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് റമദാന് മാസം.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്‍പുള്ള പത്രപ്രവര്‍ത്തന കലഘട്ടത്തിലാണ് നോമ്പിനെ കുറിച്ചും നോമ്പ് കാലത്തെ സക്കാത്ത് ഉള്‍പ്പെടെയുള്ള അനുഷ്ടാനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നത്. മുസ്ലിം സംഘടനകളും പത്ര മാനേജുമെന്റുകളും നടത്തുന്ന ഇഫ്താറുകളിലും വിജ്ഞാനസദസുകളിലും അക്കാലത്ത് പങ്കെടുക്കുമായിരുന്നു. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇടക്ക് നോമ്പെടുക്കാന്‍ തുടങ്ങി. പിന്നീട് തിരുവനന്തപുത്ത് വര്‍ത്തമാനത്തില്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ റമദാനെ അടുത്തറിയുകയായിരുന്നു.
റിലീഫ് പ്രവര്‍ത്തനങ്ങളും പാവപ്പെട്ടവര്‍ക്കുള്ള നിര്‍ബന്ധ ദാനവും ഉള്‍പ്പെടെയുള്ള രീതികള്‍ മനുഷ്യന്റെ മനസിനേയും ശരീരത്തേയും ശുദ്ധികരിക്കുന്നതിനൊപ്പം സാമൂഹികരംഗത്ത് നന്മനിറഞ്ഞ ശുദ്ധീകരണത്തിന് തുടക്കം കുറിക്കാനും സഹായിക്കുന്നു. സഹജീവികളോട് സഹാനുഭൂതിയും അനുകമ്പയും സഹായം ചെയ്യാനുള്ള മനസും ആര്‍ജിക്കുന്നതിനും നോമ്പ് കാലം സഹായിക്കുന്നു.

ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷം;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."