HOME
DETAILS

പഴികള്‍ക്കിടയിലും മിന്നും ജയം; പിണറായി ഇനി കൂടുതല്‍ കരുത്തന്‍

  
backup
May 31 2018 | 20:05 PM

%e0%b4%aa%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

തിരുവനന്തപുരം: ചെങ്ങന്നൂരിലെ വിജയം സജി ചെറിയാന്റെ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേത് കൂടിയാണ്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന് ലഭിച്ച ജന്മദിന സമ്മാനമാണിത്. കഴിഞ്ഞ രണ്ടുവര്‍ഷവും വിവാദങ്ങള്‍ മാത്രമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.
കേരളം ഭരിച്ച ഇടത് സര്‍ക്കാരുകള്‍ക്കൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത വിവാദങ്ങളാണ് പിണറായിയെ തേടിയെത്തിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതായിരുന്നു ആദ്യ വിവാദം.
അത് കെട്ടടങ്ങിയപ്പോള്‍ മഹിജയുടെ നേരെയുള്ള പൊലിസ് അതിക്രമം, മൂന്നാര്‍, മന്ത്രി ശൈലജയുടെ കണ്ണട വിവാദം, ഓഖിദുരന്ത വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര, ആദിവാസിയായ മധുവിന്റെ കൊല, വരാപ്പുഴയിലെ ലോക്കപ്പ് മരണം, കോട്ടയത്തെ ദുരഭിമാനക്കൊല എന്നിങ്ങനെ വിവാദങ്ങള്‍ ഓരോന്നായി വന്നു. ആര്‍ക്കും നീതിനല്‍കാത്ത വിഭാഗമാണ് കേരളാ പൊലിസെന്ന വാദം സജീവ ചര്‍ച്ചയായി. ഇതെല്ലാം ചെങ്ങന്നൂരില്‍ പ്രതിഫലിപ്പിക്കാനായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചത്.
പിണറായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിപക്ഷവും ബി.ജെ.പിയും ക്രമസമാധാന നില തകര്‍ന്നുവെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. അത് ഇപ്പോഴും തുടരുന്നു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കോട്ടകള്‍ തകര്‍ത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് ആത്മവിശ്വാസവും ആശ്വാസവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതാണ്.
വര്‍ഗീയധ്രുവീകരണമെന്ന യു.ഡി.എഫ് ആരോപണത്തിന് മതേതര വോട്ടുകളുടെ ഏകീകരണം എന്ന മറുപടി നല്‍കാനും ഇടതുമുന്നണിക്കായി. അഴിമതിരഹിത ഭരണത്തിനും വികസനത്തിനും ലഭിച്ച അംഗീകാരമായാണ് സര്‍ക്കാര്‍ ഈ വിജയത്തെ കാണുന്നത്.
വിജയം ഉറപ്പിച്ചാല്‍ മാത്രം പോര വന്‍ ഭൂരിപക്ഷം നേടണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കിയത്. അത് അടുക്കും ചിട്ടയുമായി നടപ്പാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രാഞ്ച് തലത്തില്‍ തന്നെ പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി. മതേതര ശക്തികളുടെ വോട്ട് സി.പി.എമ്മിലേക്ക് അടുപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി.
പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരിലെ ഫലമെന്നുപറഞ്ഞ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരെ സഹകരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കല്ലുകടിയുണ്ടാകാതെ നോക്കാന്‍ പിണറായിയും സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശ്വസ്തരെയെല്ലാം ചെങ്ങന്നൂരില്‍ എത്തിച്ചു.
എല്ലാം പിണറായി വിജയന്‍ തിരുവനന്തപുരത്തുനിന്ന് വിലയിരുത്തി. അവസാന നാളുകളില്‍ താരപ്രചാരകനായി. സജി ചെറിയാന്റെ ജയമൊരുക്കാനുള്ള തന്ത്രങ്ങള്‍ ഫലം കാണുമ്പോള്‍ പിണറായി ഭരണവും അഗ്‌നിശുദ്ധി വരുത്തുകയാണ്.
ഇനി പ്രതിപക്ഷ വാദങ്ങളെ ദുര്‍ബലമാക്കി ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെ ആഗ്രഹത്തിന് ലഭിക്കുന്ന ജനവിധി കൂടിയാണിത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ നല്‍കിയ ഊര്‍ജത്തിന്റെ ശക്തിയുമായിട്ടാകും സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago