മദ്‌റസാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കോതമംഗലം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ കോതമംഗലം മേഖലാതല വാര്‍ഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കണ്‍വീനര്‍ ഷിഹാബുദ്ദീന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എ ഷെമീര്‍ ബാഖവിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
വിജയികളുടെ റാങ്ക്, പേര്, മദ്രസ എന്നിവ ക്രമത്തില്‍ ചുവടെ
പത്താം ക്ലാസ്. 1 മറിയം, മിഫ്താഹുല്‍ ഉലൂം കുരുവിനാംപാറ. 2 ഫവാസ്, മിഫ്താഹുല്‍ ഉലും കുരുവിനാംപാറ. 3 ഷഫ്‌ന, ദാറുസ്സലാം മൂന്നാം തോട്
ഒന്‍പതാം ക്ലാസ്. 1 ഖാലിസ സി.എ, 2 റൂബീന, 3 ഹന്നത്ത് ബീവി (മൂവരും ബദ്രിയ മദ്‌റസ അയ്യൂട്ടിപ്പടി)
ഏട്ടാം ക്ലാസ്. 1 അഫ്‌ന ഹമീദ്, ബദ്രിയ അയ്യൂട്ടിപടി. 2 അഫ്‌നാന്‍ ഒ എന്‍ മിഫ്താഹുല്‍ ഉലൂം കുരുവിനാംപാറ. 3 നാജിയ കെ.എസ് ഹിദായത്തുല്‍ ഇസ്‌ലാം തേങ്കോട്
ഏഴാം ക്ലാസ്. 1 അമീന ഫാത്വിമ, മിസ്ബാഹൂല്‍ ഹുദാ വടാട്ടുപാറ (ബി), ഫര്‍ഹത്ത് റഷീദ, മിസ്ബാഹുല്‍ ഹുദാ വടാട്ടുപാറ (ബി). 2 അസ് ലഹ് ഒ.എം മിഫ്താഹുല്‍ ഉലൂം കുരുവി നാംപാറ. 3 ബാദുഷ പി.എം ബദ്രിയ്യ മുട്ടത്ത്പാറ.
ആറാം ക്ലാസ്. 1 സഹല സലിം , 2ഷാമില മൊയ്തീന്‍, 3 ഉനൈസ (മൂവരും നൂറുല്‍ ഹുദാഅള്ളുങ്കല്‍)
അഞ്ചാം ക്ലാസ്. 1 ആദില അലി, മിസ്ബാഹുല്‍ ഹുദാ വടാട്ടുപാറ (ബി). 2 ഫിസ, അല്‍ അസ്ഹര്‍ കോട്ടപ്പടി. 3 ഫാത്വിമ ടി.എം, ഫുത്തുഹുല്‍ ഇസ്‌ലാം ചെറുവട്ടൂര്‍ പള്ളിപ്പടി.
നാലാം ക്ലാസ്. 1 അലീസ, അമീനഫാത്വിമ മിസ്ബാഹുല്‍ ഹുദാ വടാട്ടുപാറ (ബി). 2 മുഹമ്മദ്, ഫുത്തുഹുല്‍ ഇസ്‌ലാം ചെറുവട്ടൂര്‍ പള്ളിപ്പടി. 3 റംലത്ത് മിഫ്താഹുല്‍ ഉലൂം കുരുവിനാംപാറ .
റാങ്ക് ജേതാക്കളെ മേഖല എക്‌സിക്യൂട്ടീവ് യോഗം അഭിനന്ദിച്ചു. നാല് മുതല്‍ 10 വരെ ക്ലാസുകളിലായി പരീക്ഷ എഴുതിയ 565 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."