കൊച്ചിന് ദേവസ്വം ബോര്‍ഡിലെ നിയമനം ക്രമവിരുദ്ധമാണെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നിയമനം ക്രമവിരുദ്ധമെന്ന് ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് 50,000 രൂപ കോടതിച്ചെലവ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതിച്ചെലവായി നല്കുന്ന തുക നിയമനം നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നിയമന നടപടികള്‍ പത്തുവര്‍ഷത്തിലേറെ കഴിഞ്ഞ സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം.
കരാര്‍ അടിസ്ഥാനത്തില്‍ 2006ല്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ച അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ സ്ഥിരപ്പെടുത്തിയതിനെതിരേ ബോര്‍ഡ് ഉദ്യോഗസ്ഥനായ എം.കെ നിതീഷ് ഉള്‍പ്പെടെ നല്കിയ ഹരജികളും കരാറടിസ്ഥാനത്തില്‍ ഇവരെ നിയമിച്ചത് സ്ഥിരപ്പെടുത്തിയതിന് അനുമതി തേടി ദേവസ്വം ബോര്‍ഡ് നല്കിയ ഹരജിയുമാണ് ബെഞ്ച് പരിഗണിച്ചത്. 401 ക്ഷേത്രങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ജോലി ഭാരം കണക്കിലെടുത്താണ് നിയമനമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."