HOME
DETAILS
MAL
ഭൂഗര്‍ഭപാതയ്ക്ക് സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം
backup
July 02 2016 | 04:07 AM
കൊച്ചി: കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ തിരക്കേറിയ ഈച്ചമുക്ക്, സിഗ്നല്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ ഭൂഗര്‍ഭ പാതയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ പൊതുമരാമത്തു വകുപ്പിന് നിര്‍ദേശം നല്കി. ഇവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. ഇന്നലെ കലക്ടറേറ്റ് സ്പാര്‍ക്ക് പരിശീലന ഹാളില്‍ ചേര്‍ന്ന എം.എല്‍.എ ഫണ്ട് അവലോകന യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ കരാറുകാര്‍ക്കു ഫണ്ട് കൈമാറരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഏതു ജോലിയുടെ കാര്യത്തിലായാലും അതതിടങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തവും കൂടി ഉണ്ടായിരിക്കണമെന്ന് ഉറപ്പു വരുത്തണം.
യോഗത്തില്‍ കോര്പറേഷന് കൗണ്‍സിലര്‍ മുരളിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."