പ്രതീക്ഷിക്കാത്ത വിധിയെഴുത്ത്: ആന്റണി
ന്യൂഡല്‍ഹി: ചെങ്ങന്നൂരിലേത് പ്രതീക്ഷിക്കാത്ത വിധിയെഴുത്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി.
മുഖ്യമന്ത്രി അടക്കം സി.പി.എം നേതാക്കള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയാണ് പ്രചാരണം നടത്തിയത്. ഭരണത്തിന്റെ ദുരുപയോഗവും ചെങ്ങന്നൂര്‍ ഫലത്തെ സ്വാധീനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ആശങ്ക ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എസ്.എസുകാരന്‍ ആണെന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റി ദ്ധാരണ ഉണ്ടാക്കി.
സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ പേരില്‍ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചത് ചെങ്ങന്നൂരിന് വേണ്ടിയാണ്. ഇതു കേരളത്തില്‍ മുന്‍പില്ലാത്ത രീതിയാണ്. സംഘടിതമായ വര്‍ഗീയകളിയാണ് സി.പി.എം നടത്തിയത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ വര്‍ഗീയതയെ ഇക്കിളിപ്പെടുത്തുന്ന പ്രചാരണം ആയിരുന്നു ഇടതുപക്ഷത്തിന്റേത്.
ദേശീയ തലത്തില്‍ ബി.ജെ.പി കളിക്കുന്ന അതേ വര്‍ഗീയ കാര്‍ഡ് ആണ് പിണറായിയും കോടിയേരിയും കേരളത്തില്‍ ഉപയോഗിക്കുന്നതെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."