ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് തുടക്കമായി
ആലപ്പുഴ: കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് - 'വിമുക്തി' യുടെ പ്രചാരണാര്‍ഥം ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുത്തിയതോട് വളമംഗലം എസ്.എന്‍.ജി.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ലഹരി വിരുദ്ധ സന്ദേശ നാടക യാത്ര രണ്ടാം ദിവസമായ ഇന്നലെ രാവിലെ 10.30 ന് കഞ്ഞിക്കുഴിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് 12ന് കലവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. കലവൂരില്‍ ഒട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ കണ്‍വീനര്‍ കുഞ്ഞുമോന് വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വേണു വി, കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.എം.സി മോഹനദാസ്, പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് കണ്‍വീനര്‍ സുരീഷ്ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നാടകയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ മുന്നിന് ലഹരി വിരുദ്ധ പ്രവര്ത്തകന് ഷെഫീഖും മറ്റു കെ.എസ്.ആര്.ടി.സി ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ആലപ്പുഴ ബീച്ചില്‍ മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ അഡ്വ. ജി. മനോജ്കുമാര്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്, ബഷീര്‍ കോയാപറമ്പില്‍, സി.വി മനോജ്കുമാര്‍, പ്രദീപ്കുമാര്‍ റ്റി, ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്‍.എസ് സലിംകുമാര്‍, അസി. എക്സൈസ് കമ്മിഷണര്‍ വി.രാധാകൃഷ്ണപിളള പ്രസംഗിച്ചു.
മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് നാടക ടീം കാപ്റ്റനെ പൊന്നാട അണിയിച്ചു. രാവിലെ 10.30ന് കായംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന യാത്ര കായംകുളം ബസ് സ്റ്റാന്‍ഡ്, ഹരിപ്പാട് കച്ചേരിപ്പടി ജങ്ഷന്, തോട്ടപ്പളളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി അമ്പലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ അവസാനിക്കും. 30ന് രാവിലെ 10.30ന് മാവേലിക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, എടത്വാ ജങ്ഷന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി മങ്കൊമ്പ് തെക്കേകര ജങ്ഷനില്‍ അവസാനിക്കും.
ലഹരി വിരുദ്ധ സന്ദേശ നാടക യാത്ര എത്തിച്ചേരുന്നു സ്ഥലങ്ങളില്‍ എല്ലാവിധ സഹായ സഹകരണങ്ങളും ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളില്‍നിന്ന് ഉണ്ടാകണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്‍.എസ് സലിംകുമാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."