ജനങ്ങള്‍ നല്‍കിയ അംഗീകാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആത്യന്തിക വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് ചെങ്ങന്നൂര്‍ ഫലത്തിലൂടെ തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള ജനങ്ങളുടെ പിന്തുണയുടെ വിളംബരമാണ് ഈ ജനവിധി.
ജാതി, മത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ മുന്‍പില്ലാത്തവിധം ഇടതുപക്ഷത്തിനും സര്‍ക്കാരിനും ലഭിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ജാതി, മത കള്ളികളില്‍ ആളുകളെ വേര്‍തിരിച്ച് നിര്‍ത്തുകയും അത്തരം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള വിലപേശലുകള്‍ക്കും യാതൊരു പ്രസക്തിയില്ലാത്തകാലം കേരളത്തില്‍ പിറക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്.
ഇടത് രാഷ്ട്രീയ സംസ്‌കാരം മാത്രമാണ് നാടിന്റെ സമാധാനത്തിനും വികസനത്തിനും വഴിതെളിയിക്കുന്നതെന്ന വസ്തുത ജനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ഈ വിജയം വ്യക്തമാക്കുന്നു. എല്‍.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്ന വര്‍ധന ഇടതുപക്ഷ രാഷ്ട്രീയ അടിത്തറക്കുള്ള വ്യാപ്തിയും ശക്തിയുമാണ് വിളംബരം ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം ഇല്ലാതിരുന്ന ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനൊപ്പം വന്ന് സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഫാസിസ്റ്റ് സ്വഭാവത്തിലൂടെ ജനങ്ങളുടെ ഒരുമയെ ശിഥിലീകരിക്കുകയും രാഷ്ട്രീയ ലാഭമുണ്ടാക്കുകയും ചെയ്യുന്ന ബി.ജെ.പിയെയും അതിന്റെ മുന്നണിയെയും പ്രബുദ്ധരായ കേരള ജനത ഒരിക്കലും അംഗീകരിക്കില്ലെന്നതും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയനിരപേക്ഷമായ സമീപനമായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് എല്‍.ഡി.എഫ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."