മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ പാടം നികത്തുന്നതായി പരാതി
വാഴക്കുളം: മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ പാടശേഖരം നികത്തുന്നതായി പരാതി. മടക്കത്താനം, കൊച്ചങ്ങാടി പ്രദേശത്തുള്ള പാടശേഖരങ്ങളാണ് മണ്ണിട്ടുനികത്തുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
ഭൂമാഫിയകളുടെ ശക്തമായ പിന്തുണയോടെയാണ് പാടം നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു.
പാടത്ത് മണ്ണിടുന്നതിന് ആസൂത്രിതമായാണ് കരുക്കള്‍ നീക്കുന്നത്. പ്രദേശത്തെ ഏതെങ്കിലും സംഘടനകളോ മറ്റോ പൊതുസേവന പരിപാടികളുടെ ഭാഗമായി ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മാലിന്യനിക്ഷേപത്തിനു സൗകര്യപ്രദമായ സ്ഥലം എന്ന നിലയില്‍ തരിശുകിടക്കുന്ന നെല്‍പ്പാടം ചൂണ്ടികാണിക്കും.
ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന എല്ലാത്തരം മാലിന്യങ്ങളും ശല്യം സഹിക്കാനാവാതെ പരിസരവാസികളുടെ തന്നെ സഹായത്തോടെ മറവുചെയ്യാനായി പിന്നീട് മണ്ണിട്ടുമൂടും. ഈ പ്രക്രിയ പലവട്ടം ആവര്‍ത്തിച്ചാണ് നെല്‍പ്പാടം മണ്ണിട്ടുനികത്തുന്നത്. കഴിഞ്ഞദിവസം ഓട വൃത്തിയാക്കിയ മാലിന്യമെല്ലാം നെല്‍പ്പാടത്ത് നിക്ഷേപിച്ച് ഇതിന്റെ മറവില്‍ മണ്ണിട്ടുനികത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."