HOME
DETAILS
MAL
സര്‍വകലാശാലാ ഉദ്യോഗസ്ഥന് കത്വ പ്രതിയെ സഹായിച്ചതായി പരാതി
backup
May 31 2018 | 21:05 PM
പത്താന്‍കോട്ട്: സര്‍വകലാശാല ഉദ്യോഗസ്ഥന് കത്വ പ്രതിയെ സഹായിച്ചതായി പരാതി. മീററ്റ് കോളജിന്റെ ചുമതലയുള്ള ആര്.പി സിങ് എന്നയാളാണ് സഹായം വാഗ്ദാനം ചെയ്ത് കത്വ പീഡനക്കേസിലെ പ്രധാന പ്രതിയില്‍നിന്ന് പണം വാങ്ങിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ ജില്ലാക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്കി. കേസില്‍ വാദംകേട്ട കോടതി കേസ് ജൂണ്‍ നാലിലേക്ക് മാറ്റിവച്ചു. ജമ്മു കശ്മിര് പൊലിസ് ക്രൈംബ്രാഞ്ചാണ് സിങ്ങിനെതിരേ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്നതിനായി പണംവാങ്ങി പ്രവര്‍ത്തിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."