HOME
DETAILS

കൈരാനയിലെ പ്രതിപക്ഷ ഐക്യ മുഖമായി തബസ്സും ഹസന്‍

  
backup
May 31 2018 | 21:05 PM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%be%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af

ലഖ്‌നൗ: രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയ യു.പിയിലെ കൈരാനയില്‍ വന്‍വിജയം നേടി രാഷ്ട്രീയ ലോക് ദളിന്റെ ( ആര്‍.എല്‍.ഡി) തബസ്സും ഹസന്‍. പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായാണ് തബസ്സും ഹസന്റെ വിജയം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന,സര്‍ക്കാരുകള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് കൈരാനയിലെ വിജയം. യു.പിയില്‍ ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.
47 കാരിയായ തബസ്സുമിനെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പിന്തുണച്ചിരുന്നു. ബി.എസ്.പിയുടെ പരോക്ഷ പിന്തുണയുമുണ്ടായിരുന്നു. പാര്‍ലമെന്റ് അംഗമായിരുന്ന ഹുകും സിങ്ങിന്റെ മരണത്തോടെയാണ് കൈരാനയില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഹുകും സിങ്ങിന്റെ മകള്‍ മൃഗങ്ക സിങ്ങായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് ഭര്‍തൃ സഹോദരനും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന കന്‍വര്‍ ഹസന്‍ തബസ്സുമിന് പിന്തുണയര്‍പ്പിച്ച് മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. തങ്ങളെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുകയാണെന്ന് തബസ്സും ഹസന്‍ പറഞ്ഞു.
എല്ലാവര്‍ക്കും ജീവിക്കണം. ശാന്തിയിലും സമാധാനത്തിലും വിശ്വസിക്കുന്നവരാണ് തങ്ങള്‍. കൈരാനയിലെ യഥാര്‍ഥ വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും. ജിന്നയുടെ ചിത്രം, ജിന്നയുടെ ജന്മസ്ഥലം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്തതെന്നും തബസ്സും ഹസന്‍ കുറ്റപ്പെടുത്തി. ദരിദ്രര്‍, കര്‍ഷകര്‍ തുടങ്ങിയവരാണ് പ്രധാന വിഷയം എന്നാല്‍ ഇത് സംബന്ധിച്ച് ബി.ജെ.പി ഒന്നും സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

 


2014ന് ശേഷം പാര്‍ലമെന്റ് അംഗമാവുന്ന മുസ്‌ലിം


ലഖ്‌നൗ: 2014ന് ശേഷം പാര്‍ലമെന്റിലേക്ക് യു.പിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിമാണ് ആര്‍.എല്‍.ഡിയുടെ തബസ്സും ഹസന്‍. 43,000 വോട്ടുകളുടെ ഞെട്ടിക്കുന്ന വിജയമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കൈരാനയില്‍ നിന്ന് തബസ്സും ഹസന്‍ നേടിയത്. 2013 മുതല്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പടിഞ്ഞാറന്‍ യു.പിയിലാണ് കൈരാന സ്ഥിതി ചെയ്യുന്നത്.
കലാപത്തിന് ശേഷം ജാട്ട്-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ആര്‍.എല്‍.ഡിക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധിയും ബി.ജെ.പിക്ക് വര്‍ഗീയ കാര്‍ഡിറക്കാനുമുള്ള അവസരവും ഇതായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ആര്‍.എല്‍.ഡി തലവന്‍ അജിത് സിങ്ങും അദ്ദേഹത്തിന്റെ മകനും കൈരാനയില്‍ 100 പൊതുസമ്മേളനങ്ങളിലാണ് പ്രസംഗിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളില്‍ 71 ഉം ബി.ജെ.പി നേടിയിരുന്നു.
സംസ്ഥാനത്ത് 20 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകളില്‍ നിന്ന് ആരെയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago