ഷിംലയില്‍ കുടിവെള്ളക്ഷാമം; ജനങ്ങള്‍ റോഡ് ഉപരോധിച്ചു
ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് റോഡ് ഉപരോധവുമായി നാട്ടുകാര്‍. കാച്ചി ഗാട്ടിക്കു സമീപം ദേശീയപാത അഞ്ചിലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പാത്രങ്ങളുമായി ഉപരോധം നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയാണ് ജനങ്ങള്‍ ഉപരോധ സമരത്തില്‍ പങ്കാളികളായത്. രോഷാകുലരായ ജനം പ്രതിസന്ധി പരിഹരിക്കപ്പെടുന്നതുവരെ വിനോദസഞ്ചാരികളോട് ഷിംലയിലേക്ക് വരരുതെന്ന അപേക്ഷയുമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. ഇന്നലെ രാവിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍, പൊലിസ് സുരക്ഷയിലാണ് ഇവിടെ വെള്ളം വിതരണം ചെയ്തത്.
പലയിടങ്ങളിലും മലിനജലം ലഭിച്ചതിന്റെ പേരില്‍ ജനം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ സന്ദര്‍ശനംഒഴിവാക്കിയിരിക്കുകയാണ്. ബുധനാഴ്ച ഷിംലയിലെ ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 35 ശതമാനം കുറഞ്ഞതായി ഹോട്ടലുടമകള്‍ അറിയിച്ചു. കടുത്ത കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായ ഷിംല അന്താരാഷ്ട്ര സമ്മര്‍ ഫെസ്റ്റിവല്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."