കോവിഡ് 19 നിരീക്ഷണത്തിന് തിരുവനന്തപുരത്ത് ഹൗസ് മാര്‍ക്കിംഗ് തുടങ്ങി
തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി ജില്ലയില്‍ ഹൗസ് മാര്‍ക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ഹൗസ് മാര്‍ക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷന്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സീരിയല്‍ നമ്പരോടു കൂടിയ സ്റ്റിക്കര്‍ പതിക്കും. നിരീക്ഷണം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും സ്റ്റിക്കറില്‍ രേഖപ്പെടുത്തും. വീട്ടില്‍ എത്രപേര്‍ നിരീക്ഷണത്തിലുണ്ടെന്നും സ്റ്റിക്കറിലൂടെ അറിയാന്‍ കഴിയും. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങള്‍ എത്തിക്കാനും കഴിയും.
ഓരോ വീടിനും പ്രത്യേകം സീരിയല്‍ നമ്പരുള്ളതിനാല്‍ അവശ്യ സേവനങ്ങള്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവരുടെ സേവനം ഉപയോഗിച്ചാണ് ഹൗസ് മാര്‍ക്കിംഗ് നടത്തുക. വേണ്ട സഹായം നല്കാന് മെഡിക്കല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു. ഇവര്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൃത്യമായ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."