അമ്പതോളം വീടുകളില്‍ വെള്ളം കയറി
മട്ടാഞ്ചേരി: ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമാകുന്നു. കണ്ടകടവ്, ചാളക്കടവ് എന്നീ മേഖലകളില്‍ കടല്‍ വെള്ളം ഇരച്ചുകയറി. മൂന്ന് മീറ്ററോളം ഉയരത്തില്‍ കെട്ടിയ കടല്‍ മുകളിലൂടെ ഭിത്തിക്ക് അടിച്ചു കയറിയാണ് തീരത്തെത്തി വീടുകളിലേക്ക് കയറുന്നത്.
അഞ്ച് മീറ്ററോളം പൊക്കത്തിലാണ് തീരത്തിന് സമീപം തിരമാലകള്‍ ഉയരുന്നത്. കടല്‍ഭിത്തികള്‍ ഇല്ലാത്ത ഗ്യാപ്പുകളിലൂടെയാകട്ടെ തിരമാലകള്‍ തീരത്തേക്ക് ശക്തമായി അടിച്ചു കയറുകയാണ്. രാത്രി കാലങ്ങളില്‍ ഭീതിയോടെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്ത് ഉറങ്ങാതെ കഴിയുകയാണെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
ഓരോ ഭരണാധികാരികളും പ്രഖ്യാപനങ്ങള്‍ നടത്തി പോകുന്നതല്ലാതെ തങ്ങളുടെ ജീവിത സുരക്ഷക്ക് നടപടി സ്വീകരിക്കുന്നില്ലായെന്നാണ് ഇവര്‍ പരാതി പെടുന്നത്.
ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പതിറ്റാണ്ടുകളായി തീരദേശവാസികള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും ഇത് വരെ പരിഹാരം കാണുവാനായിട്ടല്ല. ഓരോ വര്‍ഷം ചെല്ലുംന്തോറും കടല്‍ഭിത്തിയുടെ ഉയരവും കുറഞ്ഞു വരികയാണ്.
കരാര്‍ പ്രകാരമുള്ള വലിയ കല്ലുകള്‍ക്ക് പകരം ചെറിയ കല്ലുകള്‍ നാട്ടിയ കടല്‍ഭിത്തികളാകട്ടെ ഇടിഞ്ഞു വീണിരിക്കുകയാണ്. ഈ ചെറിയ കല്ലുകള്‍ ഭൂരിപക്ഷവും തിരമാലകളില്‍ പെട്ട് കടലിലേക്ക് വലിച്ചുകൊണ്ടു പോകുകയും ചെയ്തിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."