പരിയാരം ഏറ്റെടുക്കാന്‍ നിയമപരമായി തടസമുണ്ടെന്നു സര്‍ക്കാര്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍കോളജ് ഏറ്റെടുക്കാന്‍ നിയമപരമായും സാമ്പത്തികപരമായും തടസമുണ്ടെന്നു സര്‍ക്കാര്‍. പരിയാരം മെഡിക്കല്‍കോളജ് ഏറ്റെടുക്കാത്തതിനെതിരേ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി ഫയല്‍ചെയ്ത മെഡിക്കല്‍ കോളജ് പ്രക്ഷോഭസമിതി ജനറല്‍കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥിനെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ബി മനു ഇക്കാര്യം അറിയിച്ചത്. നിയമ, സാമ്പത്തിക ഉപദേശം ലഭിക്കാന്‍ സമയമെടുക്കും. പ്രക്ഷോഭസമിതിയുടെ ആവശ്യം ശരിയായ സന്ദര്‍ഭത്തിലല്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി. പരിയാരം ഏറ്റെടുക്കുമെന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള പ്രഖ്യാപനം നടപ്പാകാത്തതിനെതിരേ പ്രക്ഷോഭസമിതി 2015 ഡിസംബറില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നു അന്തിമ തീരുമാനം അറിയിക്കാന്‍ കോടതി ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാകാത്തതിനെതിരേ പ്രക്ഷോഭസമിതി കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. രണ്ടുമാസത്തിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. നയപരമായി തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ കോടതി മൂന്നുമാസം കൂടി അധികസമയം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."