ഉച്ചകോടിയുടെ മുന്നൊരുക്കമായി നേതാക്കളുടെ കൂടിക്കാഴ്ച
ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വലംകൈയും രാജ്യത്തെ രണ്ടാമത്തെ വലിയ നേതാവുമായ ജനറല്‍ കിം യോങ് ചോളും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും കൂടിക്കാഴ്ച നടത്തി. ഈ മാസം സിംഗപ്പൂരില്‍ നടക്കുന്ന കിം-ട്രംപ് ഉച്ചകോടിയുടെ മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ചോള്‍ ബുധനാഴ്ച അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കില്‍ വച്ച് പോംപിയോയുമായി ബുധനാഴ്ചയും വ്യാഴാഴ്ചയും കിം ചോള്‍ കൂടിക്കാഴ്ച നടത്തി.
രണ്ടു പതിറ്റാണ്ടിനിലെ അമേരിക്ക സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഉ.കൊറിയന്‍ നേതാവാണ് കിം ജോങ് ചോള്‍. ചോള്‍ എത്തുന്ന വിവരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ട് പ്രഖ്യാപിച്ചിരുന്നു. കിമ്മിന്റെ കത്തുമായാണ് ചോള്‍ വരുന്നതെന്നും അതിനായി കാത്തിരിക്കുന്നുവെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. അമേരിക്ക മുന്‍പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉ.കൊറിയന്‍ നേതാവ് കൂടിയാണ് ചോള്‍.
ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തിനു സമീപത്തെ ഹോട്ടലില്‍ വച്ചാണ് മൈക് പോംപിയോ-കിം യോങ് ചോള്‍ കൂടിക്കാഴ്ച നടന്നത്.
ഇരുവരും ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ച ശേഷമായിരുന്നു കൂടിക്കാഴ്ച നടന്നത്. ലിബിയയുമായി ഉ.കൊറിയയുടെ ആണവ നിരായുധീകരണത്തെ താരതമ്യപ്പെടുത്തിയ യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയില്‍ ചോള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
ഈ മാസം 12നു നടത്താന്‍ നിശ്ചയിച്ച ചരിത്രപരമായ യു.എസ്-ഉ.കൊറിയന്‍ ഉച്ചകോടി ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ വാക്ക്‌പോരുമൂലം അനിശ്ചിതത്വത്തിലായിരുന്നു. ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് ഉ.കൊറിയയെ ചൊടിപ്പിച്ചത്. അതോടൊപ്പം ദ.കൊറിയയുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന സംയുക്ത സൈനികാഭ്യാസവും എതിര്‍പ്പിനിടയാക്കി. തുടര്‍ന്ന് ഉച്ചകോടിയില്‍നിന്നു പിന്മാറുന്ന കാര്യം ആലോചിക്കുമെന്ന് ഉ.കൊറിയന്‍ നേതാക്കള്‍ പ്രതികരിച്ചു. ഇതിനു പിറകെ ട്രംപും കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപിച്ചു.
ഉ.കൊറിയ ശ ത്രുതാപരമായ സമീപനം തുടരുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ തീരുമാനം. അവര്‍ നിലപാട് മാറ്റുന്നതുവരെ കൂടിക്കാഴ്ച അനുചിതമാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, ദ.കൊറിയന്‍ നേതാക്കള്‍ നടത്തിയ അനുരഞ്ജന നീക്കത്തിലൂടെയാണ് വീണ്ടും കൂടിക്കാഴ്ചയെ പ്രതീക്ഷയുണര്‍ത്തുന്ന നീക്കങ്ങള്‍ പുനരരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."