HOME
DETAILS
MAL
മരുന്നടി; സഞ്ജിത കുരുക്കില്‍
backup
May 31 2018 | 21:05 PM
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ സഞ്ജിത ചാനു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന് നടത്തിയ പരിശോധനയില്‍ താരത്തിന്റെ സാംപിളുകള്‍ പോസിറ്റീവായാണ് കണ്ടത്. ഇതോടെ വിലക്കടക്കമുള്ള ശിക്ഷാ നടപടികള്‍ സഞ്ജിത നേരിടേണ്ടി വരും. ഒപ്പം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ സ്വര്‍ണവും താരത്തിന് നഷ്ടമാകും. കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ 53 കിലോ വിഭാഗത്തിലാണ് സഞ്ജിത ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
സഞ്ജിത നല്കിയ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റോസ്റ്റിറോണെന്ന പുരുഷ ഹോര്‍മോണിന്റെ അംശങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. അന്വേഷണ വിധേയമായി താരത്തെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."