ഫ്രഞ്ച് ഓപണ്‍: അനായാസം നദാല്‍
പാരിസ്: നിലവിലെ ചാംപ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍. രണ്ടാം റൗണ്ട് പോരില്‍ നദാല്‍ അര്‍ജന്റീന താരം ഗ്വിഡോ പെല്ലെയെ അനായാസം വീഴ്ത്തിയാണ് മുന്നേറിയത്. സ്കോര്‍: 6-2, 6-1, 6-1.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യന്‍ താരം മരിന് സിലിച്ചും മൂന്നാം റൗണ്ടിലേക്ക് കടന്നു.
കടുത്ത വെല്ലുവിളി തീര്‍ത്ത പോളണ്ട് താരം ഹബര്ട് ഹര്‍ക്കസിനെ പരാജയപ്പെടുത്തിയാണ് സിലിച് മുന്നേറിയത്. സ്കോര്‍: 6-2, 6-2, 6-7 (3-7), 7-5.
അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍പോട്രോ, ജര്‍മന്‍ താരം സ്വരേവ്, അമേരിക്കന്‍ താരം ജോണ്‍ ഇസ്നര്‍ എന്നിവരും പുരുഷ വിഭാഗം മൂന്നാം റൗണ്ടിലേക്ക് കടന്നു.
വനിതാ പോരില്‍ റൊമാനിയന്‍ താരം സിമോണെ ഹാലെപ്, ജര്‍മന്‍ താരം അഞ്ജലീക്ക് കെര്‍ബര്‍, ആസ്ത്രേലിയയുടെ സാമന്ത സ്റ്റോസര്‍, ചെക്ക് റിപ്പബ്ലിക്ക് താരം പ്ലിസ്കോവ, റഷ്യന്‍ താരം മരിയ ഷെറപ്പോവ, സ്പാനിഷ് താരം ര്ബിനെ മുഗുരുസ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."