ഏത്തമിടീച്ചതിന് പണികിട്ടി: യതീഷ് ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. സംസ്ഥാന പൊലിസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലിസ് ഉദ്യോഗസ്ഥനു സ്വയം ശിക്ഷ നടപ്പാക്കാന്‍ അധികാരമില്ല. നിയമം കര്‍ശനമായി നടപ്പാക്കണം. എന്നാല്‍ ശിക്ഷ പൊലിസ് തന്നെ നടപ്പാക്കുന്നതു പൊലിസ് ആക്ടിന്റെ ലംഘനമാണെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കി.
എസ്.പിയുടെ നിര്‍ദേശാനുസരണം ഏത്തമിട്ടവര്‍ അതിനു തക്ക എന്തു തെറ്റാണു ചെയ്തതെന്നു സംസ്ഥാന പൊലിസ് മേധാവി അന്വേഷിക്കണം. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
[playlist type="video" ids="831432"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."