വിദ്യാര്‍ഥികളെ ഗുണദോഷിച്ച് മന്ത്രി ജയരാജന്
കണ്ണൂര്‍: വിദ്യാര്‍ഥികളെ ഗുണദോഷിച്ച് മന്ത്രി ഇ.പി ജയരാജന്. പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണു മന്ത്രി ജയരാജന് വിദ്യാര്‍ഥികളെ ഗുണദോഷിച്ചത്. ചടങ്ങിനു മന്ത്രി എത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എം ഷാജി എം.എല്‍.എ എത്തിയപ്പോള്‍ എം.എസ്.എഫ് പ്രവര്‍ത്തകരും വെവ്വേറെ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം ചെയ്തിരുന്നു. രണ്ടു സംഘങ്ങളും ഒരുമിച്ചായിരുന്നു മുദ്രാവാക്യം വിളിക്കേണ്ടിയിരുന്നുതെന്നു മന്ത്രി പറഞ്ഞു. പുരോഗമനപരമായ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി നില്ക്കുകയാണു സര്‍ക്കാര്‍ നയം. ചടങ്ങിനെത്തിയ തന്നെയും എം.എല്‍.എയെയും ഒരുമിച്ചു വരവേല്ക്കേണ്ടതായിരുന്നു. തന്റെ നിര്‍ദേശം അനുസരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. എന്നാല്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ചിന്തിക്കണമെന്നും മന്ത്രി ഇ.പി ജയരാജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."