പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
ചക്കരക്കല്‍: അപേക്ഷ നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അപേക്ഷകര്‍ വലയുന്നു. അപേക്ഷകരുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പൊലിസ് വെരിഫിക്കേഷന്‍ ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.
പൊലിസ് സ്റ്റേഷനുകളിലും എസ്.പി ഓഫിസുകളിലും നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷകരുടെ പരിധിയിലെ പൊലിസ് സ്റ്റേഷനിലെ എസ്.ഐ, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ വെരിഫൈ ചെയ്ത അപേക്ഷ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്തിയാലാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. പുതുക്കുന്നതും മേല്‍വിലാസം മാറാത്തതും കുട്ടികളുടെ പാസ്‌പോര്‍ട്ടുകളും മാത്രമാണ് വേഗത്തില്‍ ലഭിക്കുന്നത്. പൊലിസ് വെരിഫിക്കേഷന് ഓണ്‍ലൈന്‍ സംവിധാനമായെങ്കിലും ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. അപേക്ഷകരുടെ വിവരങ്ങള്‍ തല്‍സമയം പൊലിസ് സ്റ്റേഷനില്‍ ലഭിക്കുമ്പോള്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യാനായിരുന്നു പദ്ധതി. ഇതിനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്.
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ നല്‍കിയാല്‍ മൂന്ന് ദിവസത്തിനകം പാസ്‌പോര്‍ട്ട് നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."