HOME
DETAILS
MAL
10.5 ലക്ഷം രൂപയുടെ അനധികൃത വൈദ്യുത ഉപയോഗം കണ്ടെത്തി
backup
July 02 2016 | 05:07 AM
കണ്ണൂര്‍: വൈദ്യുതി ബോര്‍ഡ് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കണ്ണൂര്‍ യൂനിറ്റ് ജില്ലയിലെ വിവിധ സെക്ഷനുകളില്‍ ജൂണ്‍ മാസം നടത്തിയ പരിശോധനയില്‍ 10,53,556 രൂപയുടെ അനിധികൃത വൈദ്യുത ഉപയോഗം കണ്ടെത്തി. കണ്ണൂര്‍, തയ്യില്‍, ബര്‍ണശേരി, ഏച്ചൂര്‍, മയ്യില്‍, കൂത്തുപറമ്പ്, പിണറായി, പാപ്പിനിശ്ശേരി, ധര്‍മശാല, വെള്ളൂര്‍, കരിവെള്ളൂര്‍, മട്ടന്നൂര്‍, കോളയാട്, എടൂര്‍, കേളകം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണു വൈദ്യുത ദുരുപയോഗം കണ്ടെത്തിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള കണക്ഷനിലെ വൈദ്യുതി വ്യവസായ ആവശ്യത്തിനും അനുവദനീയമായതിലും കൂടുതല്‍ ഉപയോഗിക്കുകയും ചെയ്തതിനു പിഴ ചുമത്തി. അനധികൃത വൈദ്യുത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 9446008488, 9446008489 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നു വൈദ്യുതി ബോര്‍ഡ് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."