ദുബായ് ദേരയില്‍ ഫ്ളാറ്റുകള്‍തോറും കൊറോണാ പരിശോധന: ആശ്വാസത്തോടെ മലയാളികള്‍
ദുബായ്: മലയാളികള്‍ തിങ്ങിത്താമസിക്കുന്ന ദുബായ് ദേരയിലെ നായിഫില്‍ നാനൂറോളം പേരെ ഇന്ന് കൊവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കി. ദുബായ് ആരോഗ്യവകുപ്പിന്റെയും ദുബായ് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ ആസ്റ്റര്‍ ക്ലിനിക്കിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന നാല്‍പതോളം മെഡിക്കല്‍ ടീമാണ് ഫഌറ്റുകള്‍ തോറും ഓരോരുത്തരെയായി വിളിച്ച് വരുത്തി സ്‌പോട്ട് സ്‌ക്രീനിങ് നടത്തിയത്.
സ്‌ക്രീന്‍ ചെയ്തവരെ പരിശോധനാ ഫലം വരുന്നത് വരെ ക്വറന്റൈന്‍ ചെയ്യാന്‍ ആവശ്യപെട്ടിട്ടുണ്ട്. പൊസിറ്റിവ് ആകുന്നവരെ ഉടന്‍ ഗവണ്മെന്റ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. അതേസമയം നേരത്തെ തന്നെ ചുമ പോലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഫലം കാത്തിരിക്കാതെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഒരു മുറിയില്‍ ഒട്ടേറെപേര്‍ ഒന്നിച്ച് കഴിയുന്ന ദേര നായിഫില്‍ നടത്തിയ സ്‌ക്രീനിങ്ങും തുടര്‍നടപടികളും മലയാളികള്‍ക്കിടയില്‍ വലിയ ആശ്വാസമായിട്ടുണ്ട്.
റെസ്റ്റോറന്റ്, കഫ്റ്റീരിയ, സൂപ്പര്‍മാര്‍ക്കറ്റ്, ഡോര്‍ ടു ഡോര്‍ കാര്‍ഗോ തുടങ്ങി മലയാളികളുടെ ഒട്ടേറെ വ്യാപാരസ്ഥാപഞങ്ങള്‍ ഉള്ള നായിഫ് റോഡില്‍ അവിടങ്ങളിലെ ജീവനക്കാരും താരതമ്യേന വാടക കുറവായത് കൊണ്ട് മറ്റു സ്ഥലങ്ങളിലെ ചെറുകിട ഓഫീസ് ജോലിക്കാരും വന്‍തോതില്‍ താമസിക്കുന്നത് ദേര നായിഫിലാണ്. ഒട്ടേറെ ചൈനക്കാരും ഈ ഭാഗത്ത് താമസിക്കുന്നുണ്ട്.കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഏറെ ആശങ്കയോടെയാണ് ഇവിടങ്ങളില്‍ ആളുകള്‍ കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."