HOME
DETAILS
MAL
താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി
backup
March 28 2020 | 18:03 PM
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെ വനിതാ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി. ഒറ്റപ്പാലത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് നഴ്സുമാരെ ഇറക്കിവിട്ടത്.
ലോക്ക് ഡൗണിന്റെ ഭാഗമായി ഹോസ്റ്റല്‍ അടച്ചുപൂട്ടുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നഴ്സുമാരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ശേഷവും മറ്റു താമസക്കാര്‍ ഹോസ്റ്റലില്‍ തുടരുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരായ നഴ്സുമാരെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കു പരാതി നല്കി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."