നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു
കരുനാഗപ്പള്ളി: കഴിഞ്ഞദിവസം സംസ്കരിച്ച നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഡോക്ടര്‍മാരുടെ അനാസ്തമൂലമാണ് കുട്ടി മരിച്ചതെന്ന മാതാവ് തഴവ കടത്തൂര്‍ അല്ലി സുജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കെതിരേ നല്കിയ പരാതിയില്‍ കരുനാഗപ്പള്ളി എ.സി.പി വി. വിനോദിന്റെ നിര്‍ദേശ പ്രകാരം ഓച്ചിറ എസ്.ഐ എന്‍. ഗിരീഷാണ് അന്വേഷണം നടത്തുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ പ്രൊഫ. ഡോ. ശശികല, ഡോക്ടര്‍ അജിത്ത്, ഡോ. വിശാല്‍ വിന്‍സന്റ്, ഡോ. രാഗേഷ്, ഡോ. വിശാല്‍ നേതൃത്വം നല്കി. ഒരു ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡോ. ശശികല പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് എ.സി.പി വിനോദും എസ്.ഐ എന്‍. ഗിരീഷും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."