പണം തട്ടാന്‍ നൈജീരിയന്‍ കോള്‍; ബാങ്ക് ഇടപാടുകാര്‍ ആശങ്കയില്‍
രാജപുരം: ബാങ്കുകളുടെ കസ്റ്റമര്‍ കെയര്‍ ഓഫിസര്‍ ചമഞ്ഞ് അക്കൗണ്ടില്‍ നിന്നു പണം തട്ടാനുള്ള വ്യാജ ഫോണ്‍ വിളി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടന്ന ശ്രമം യുവാവിന്റെ സമയോചിതമായ ഇടപെലില്‍ വിഫലമായി.
ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞു നീലേശ്വരത്തെ വ്യാപാരി അഫ്‌സറിന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്.
ഡെബിറ്റ് കാര്‍ഡിന്റെ കാലവധി കഴിഞ്ഞുവെന്നും വാലിഡിറ്റി പുതുക്കുന്നതിനു ഫോണിലേക്ക് ആറക്ക നമ്പര്‍ അയച്ചു തരണമെന്നും ആവശ്യപ്പെട്ടു. ഫോണ്‍ വിളി വന്ന സമയം അഫ്‌സര്‍ ബാങ്കില്‍ തന്നെ ഉണ്ടായതിനാല്‍ സംഭവം മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മാനേജര്‍ ഉടന്‍ അക്കൗണ്ട് സുരക്ഷിതമാക്കി.
അതേ സമയം ഡബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നു വിളിക്കാറില്ല. പൊലിസിലെ സൈബര്‍ വിഭാഗം നൈജീരിയന്‍ കോള്‍, നൈജീരിയന്‍ സ്‌കാം എന്നീ പേരുകളിലാണ് ഈ തട്ടിപ്പിനെ പറയുന്നത്.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് 25000 രൂപയാണ് ഇത്തരം കോള്‍ വഴി നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥയുടെയും പൊലിസ് സൈബര്‍ സെല്ലിന്റെയും സമയോചിത ഇടപെടലില്‍ 20000 രൂപ തിരികെ പിടിക്കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."