മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് മന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്തെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കാസര്‍കോട് വരെ പോയി മത്സ്യബന്ധനം നടത്തി. ഇത് അനുവദിക്കാനാകില്ലെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് കഴിയുന്ന കാസര്‍കോട്ടേക്ക് ലോക്ക് ഡൗണ്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പോയത്. പൊഴിയൂരില്‍ വന്ന് മത്സ്യലേലവും നടത്തി. കാസര്‍കോട്ടേക്ക് മത്സ്യബന്ധനത്തിന് പോയത് 26 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മത്സ്യബന്ധനം കഴിഞ്ഞു വരുന്ന തൊഴിലാളികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
പൊഴിയൂരിലെ മത്സ്യലേലത്തില്‍ പങ്കെടുത്ത 26 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."