HOME
DETAILS

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിക്കും കൊവിഡ്

  
backup
March 28 2020 | 18:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%8e%e0%b4%b4%e0%b5%81

 

കാസര്‍കോട്: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയും. ഇതോടെ വിദ്യാര്‍ഥിനി പരീക്ഷ എഴുതിയ ക്ലാസില്‍ പരീക്ഷയില്‍ സംബന്ധിച്ച വിദ്യാര്‍ഥികളും ഇവരുടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ആറ് പരീക്ഷകളിലും കുട്ടി സംബന്ധിച്ചിരുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ ക്ലാസിലും ഇരുപത് വീതം കുട്ടികളെ ഇരുത്തിയാണ് പരീക്ഷ നടത്തിയിരുന്നത്. മറ്റ് സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നു. പിന്നീടാണ് വിദേശത്തു നിന്നെത്തിയ കുട്ടിയുടെ പിതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ വിദ്യാര്‍ഥിനിയും നിരീക്ഷണത്തിലായി. തുടര്‍ന്ന് ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളോടും പരീക്ഷാ ചുമതലയുള്ള അധ്യാപകരോടും നിരീക്ഷണത്തില്‍ പോകാന്‍ അറിയിച്ചിരുന്നുവെന്ന് പ്രധാനാധ്യാപകന്‍ ടി.വി പ്രദീപ് കുമാര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നപ്പോഴാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 months ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  2 months ago
No Image

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

latest
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago

No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago