രാഷ്ട്രീയ തടവുകാരെ ജയിലില്‍ മരിക്കാന്‍ വിടരുതെന്ന് സാംസ്‌കാരിക നായകര്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ജയിലുകളില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരെ ജയിലില്‍ മരിക്കാന്‍ വിടരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും അതില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ പരിധിയിലധികം തടവുകാര്‍ ഉണ്ട്. ആളുകള്‍ തിങ്ങി നിറഞ്ഞ ഇവിടങ്ങളില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കും.
ഇതു പരിഗണിച്ച് ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചെയ്ത റിമാന്‍ഡ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതു പരിഗണിക്കാന്‍ സുപ്രിം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കവി സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌ക്കര്‍, എ.വാസു, ഡോ.ജെ ദേവിക, ഡോ. ടി.ടി ശ്രീകുമാര്‍, ഡോ.കെ.ടി റാം മോഹന്‍ ,അഡ്വ.പി.എ. പൗരന്‍,കെ.പി സേതുനാഥ്, അഡ്വ.കെ.എസ് മധുസൂദനന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ജയിലുകളില്‍ തിങ്ങിപാര്‍ക്കുന്ന തടവുകാരെ കുറിച്ചും ഇവരില്‍ പരോളിനായി കാത്തിരിക്കുന്ന 932 പേരെക്കുറിച്ചും സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നത്.
ഇവരില്‍ പലരും അഞ്ചു വര്‍ഷമോ അതിലേറെയോ കാലമായി തടവില്‍ കഴിയുന്നവരും മിക്കവാറും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടുള്ളവരും ആണ്.
എന്നാല്‍ ബാക്കിയുള്ള ഒന്നോ രണ്ടോ കേസുകള്‍ക്കു വേണ്ടിയാണ് ഇവര്‍ ജയിലില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."