HOME
DETAILS
MAL
ജന'ദ്രോഹ' സര്‍ക്കാര്‍; പാചക വാതക വിലയും കൂട്ടി
backup
June 01 2018 | 03:06 AM
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ വലയുന്ന ജനങ്ങളെ ഇരുട്ടടിയടിച്ച് കേന്ദ്രം. പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1229.50 രൂപയുമായി.
എന്നാല്‍, സബ്സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും. ഫലത്തില്‍ 497.84 രൂപയാണ് വിലയാകുന്നത്.
ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയര്‍ത്തിയതെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."