HOME
DETAILS

വില്ലനായത് നിപാ വൈറസ്: അരൂര്‍ ഒളോറിനെ ആര്‍ക്കും വേണ്ട

  
backup
June 01 2018 | 03:06 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b0

 


എടച്ചേരി: നിപാ വൈറസ് പകര്‍ന്നു പിടിച്ചതോടെ അരൂര്‍ ഒളോര്‍ മാങ്ങകളുടെ വീര്യം കുറഞ്ഞു. അടുത്ത കാലം വരെ നാട്ടിന്‍പുറങ്ങളിലെ അതിഥി സല്‍ക്കാരങ്ങളില്‍ പ്രധാന വിഭവമായിരുന്ന മാങ്ങ ജ്യൂസുകള്‍ക്കും ഇതോടെ പ്രിയം ഇല്ലാതായി.
മാവുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മാങ്ങകള്‍ വവ്വാലിന്റെ സമ്പര്‍ക്കത്തിന് വിധേയമായിട്ടുണ്ടാവാമെന്ന ധാരണയാണ് അരൂര്‍ ഒളോറിനെയും ജനം മാറ്റി നിര്‍ത്തുന്നത്. മാങ്ങയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ വിലയും കുത്തനെ താഴ്ന്നു. മൂന്നാഴ്ചകക്ക് മുന്‍പ് 90 രൂപയുണ്ടായിരുന്ന അരൂര്‍ ഒളോറിന് സ്വന്തം നാട്ടില്‍ 25 രൂപ വരെയായി വില കുറഞ്ഞിരുന്നു. സമീപ പ്രദേശങ്ങളില്‍ 40 രൂപ വരെ ആയിരുന്നത് പനി ആശങ്ക വന്നതോടെ വീണ്ടും കുറഞ്ഞു. വവ്വാലുകള്‍ കടിച്ചിട്ട മാങ്ങകള്‍ ഭക്ഷിക്കുന്നതിലൂടെ മാത്രമെ വൈറസ് ബാധ ഉണ്ടാവൂ എന്നിരിക്കെയാണ്, പനി മരണത്തിന്റെ ഭീകരാവസ്ഥ കണക്കിലെടുത്ത് പലരും മാങ്ങകള്‍ പറിച്ചെടുക്കാതെ ഒഴിവാക്കുന്നത്. ഇത്തവണ ചിലയിടങ്ങളില്‍ അല്‍പം വൈകിയാണ് മാവുകള്‍ പൂത്തത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മാത്രമാണ് മാങ്ങ പറിച്ചെടുക്കാന്‍ പാകമായിത്തുടങ്ങിയത്.
റമദാന്‍ സീസണിലാണ് പൊതുവേ അരൂര്‍ ഒളോറിന് നല്ല വില ലഭിക്കുന്നത്. ഇപ്പോള്‍ പറിച്ചെടുത്തില്ലെങ്കില്‍ അടുത്ത മഴയോടെ മുഴുവന്‍ കേടുവന്ന് വീണു പോവുകയും ചെയ്യും. നിനച്ചിരിക്കാതെ എത്തിയ നിപാവൈറസും, പനിയും അരൂരിലെ ഒട്ടനവധി മാങ്ങാ കര്‍ഷകരുടെ പ്രതീക്ഷകളാണ് കരിച്ചു കളഞ്ഞത്. നിപാവൈറസ് കാരണം വിദേശത്തേക്കുള്ള കയറ്റുമതിയും നിര്‍ത്തലാക്കിയതോടെ മാമ്പഴങ്ങള്‍ പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് മാര്‍ക്കറ്റുകളില്‍ ലഭ്യമാണെങ്കിലും നിപാ വൈറസ് ഭയം മൂലം പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ് .അരൂര്‍ ഗ്രാമത്തിന് പുറമെ നാദാപുരം മേഖലയിലെ വിവിധ പ്രദേശങ്ങളിലും ഒളോര്‍ മാവുകള്‍ നിരവധിയുണ്ട്. ഇവയൊക്കെ മൂപ്പെത്തി വിളവെടുക്കാന്‍ തുടങ്ങുമ്പോഴാണ് നിപായുടെ വരവ്. അതോടെ മിക്ക മാവുകളിലും മൂപ്പെത്തിയ മാങ്ങകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. പഴുത്ത് വീഴുന്ന മാമ്പഴങ്ങന്‍ വഴിയോരത്ത് കെട്ടിക്കിടക്കുകയാണ്. പനി പടരുമെന്ന ഭയത്താല്‍ കുട്ടികള്‍ പോലും വീണു കിടക്കുന്ന മാങ്ങകളെ തിരിഞ്ഞു നോക്കുന്നില്ല.
വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന അരൂരിലെ ഒളോര്‍ മാങ്ങ മുന്‍കാലങ്ങളില്‍ തലശ്ശേരി, വടകര മാര്‍ക്കറ്റുകളിലെ കച്ചവടക്കാരെത്തി മൊത്തമായി കൊണ്ടുപോകലുണ്ടായിരുന്നു. കിലോയ്ക്ക് 60 മുതല്‍ 90 രൂപ വരെ മാര്‍ക്കറ്റില്‍ ഇതിന് വില ലഭിച്ചിരുന്നു. ഇപ്പോള്‍ അരൂരിലെ കര്‍ഷകര്‍ തന്നെയാണ് കച്ചവടം നടത്തുന്നത്. നല്ല വിളവ് ലഭിക്കുന്ന കാലങ്ങളില്‍ ഓരോ ദിവസവും പതിനായിരക്കണക്കിന് മാങ്ങകളാണ് ഇവിടെ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കയറ്റി പോയിരുന്നത്. വിവിധ അങ്ങാടികളിലേക്കെത്തുന്ന ഈ മാങ്ങകള്‍ പഴുപ്പിക്കാനായി രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍, അരൂരിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് മാങ്ങ വാങ്ങാനും ആവശ്യക്കാര്‍ ധാരാളമെത്താറുണ്ടായിരുന്നു. മാങ്ങ സീസണില്‍ അരൂരിലെ നിരവധി മാങ്ങ കര്‍ഷകര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം കൂടിയായിരുന്നു അരൂര്‍ ഒളോര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago