അര്‍ബുദ രോഗികള്‍ക്ക് മുടി നല്കി സഹോദരിമാര്‍ മാതൃകയായി
കക്കട്ടില്‍: സാന്ത്വനം വാക്കുകളിലൂടെയല്ല സ്വന്തം മുടി മുറിച്ചുനല്കിയുമാവാമെന്ന് തെളിയിച്ചിരിക്കുകയുമാണ് പുത്തറ സ്വദേശികളായ സഹോദരിമാര്‍. പ്ലസ്വണ്, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന അഭിനന്ദയും, അനുവൃന്ദയുമാണ് അര്‍ബുദ ചികിത്സയില്‍ മുടി കൊഴിഞ്ഞുപോയ രോഗികള്‍ക്ക് തങ്ങളുടെ മുടി മുറിച്ചുനല്‍കി മാതൃകയായത്.
കക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇവര്‍ മുടി നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. വടകരയിലെ തണലുമായും, മറ്റ് സാന്ത്വന പ്രവര്‍ത്തനങ്ങളോടും അഭികാമ്യമുള്ള ഇവരുടെ അമ്മ സന്ധ്യയാണ് ഇവരെ മുടി നല്കാന് പ്രേരിപ്പിച്ചത്. ഈ കാര്യം മുന്നില്‍ കണ്ട് മുടി തീരെ മുറിച്ചുമാറ്റാതെ വളര്‍ത്തുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. മുടി നല്‍കാനെത്തിയ സഹോദരിമാരെ പാലിയേറ്റീവ് പ്രസിഡന്റ് കരുവങ്കണ്ടി അബ്ദുറഹ്മാന് ഹാജി, പി.കെ റഷീദ്, യു.സി പ്രമോദ്, ജിനിഷ, അനീസ, ഇ. പ്രേമന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."