പ്രാധാന്യമുള്ള കേസുകള്‍ക്ക് ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവധിയിലായ ഹൈക്കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നതിനു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് രൂപീകരിച്ചത്.
30ന് രാവിലെ 10.30 ന് ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് രാജാ വിജയ രാഘവന് എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് സിറ്റിങ് നടത്തും.
കഴിഞ്ഞ 25ന് പാസാക്കിയ ഉത്തരവിന്റെ പുനഃപരിശോധനക്കു വേണ്ടിയാണ് സിറ്റിങ്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഉന്നതാധികാര സമിതി കൂടി ജാമ്യാപേക്ഷകളും മറ്റും പരിഗണിക്കുമെന്നതായിരുന്നു തീരുമാനം.
വിഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ഫുള്‍ ബെഞ്ച് സിറ്റിങ് നടത്തി കഴിഞ്ഞ 25 ലെ ഉത്തരവ് പുനഃപരിശോധിക്കുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."