ദുരിതബാധിതരെ മറയാക്കി പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപണം
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മറയാക്കി വ്യാപകമായ പണപ്പിരിവു നടത്തി അഴിമതി നടത്തുന്നുവെന്നു ഒരുകൂട്ടം അമ്മമാര്‍ ഇരകളായ കുട്ടികളോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അമ്പലത്തറ സ്വദേശിയായ എന്‍ഡോസള്‍ഫാന്‍ സമര സമിതി നേതാവും ഒരു സ്ത്രീയുമാണ് ഈ ചൂഷണത്തിനു നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളണമെങ്കില്‍ സമരത്തിനു വരണമെന്ന് നിര്‍ബന്ധിക്കുകയും തങ്ങളെ പല സ്ഥലങ്ങളിലേക്കും കൂട്ടി കൊണ്ടു പോകുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ പേരിലും പട്ടിണി സമരത്തിന്റെ പേരിലും ദുരിത ബാധിതരെയും അവരുടെ അമ്മമാരെയും തലസ്ഥാന നഗരിയിലടക്കം കൂട്ടിക്കൊണ്ടു പോവുകയും വീടില്ലാത്തവര്‍ക്ക് അതുള്‍പ്പെടെ നല്‍കുമെന്നും ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ ദുരിത ബാധിതരുടെ പേരില്‍ പിരിച്ചെടുക്കുന്ന പണത്തില്‍ നിന്നു തങ്ങള്‍ക്കു യാതൊന്നും തരുന്നില്ലെന്നും പലവിധ ആവശ്യങ്ങള്‍ പറഞ്ഞു തങ്ങളില്‍ നിന്നു പലപ്പോഴും ഇവര്‍ പണം വാങ്ങിച്ചതായും അമ്മമാര്‍ പറഞ്ഞു.
സ്‌നേഹ വീടെന്ന പേരില്‍ ദുരിത ബാധിതരായ കുട്ടികള്‍ക്കു പകല്‍ സമയം വിശ്രമിക്കാന്‍ വേണ്ടി ഒരുക്കിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താറുമാറായി. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഒരെണ്ണം വില്‍ക്കുകയും മറ്റൊരെണ്ണം അമ്പലത്തറ നേതാവിന്റെ മകളുടെ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായും ഇവര്‍ ആരോപിച്ചു.
അത്യാസന്ന ഘട്ടങ്ങളില്‍ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും വാഹനങ്ങള്‍ ലഭിക്കാറില്ല.
സമര സമിതി നേതൃത്വത്തില്‍ നടന്ന പട്ടിണി സമരത്തില്‍ ഓരോരുത്തരില്‍ നിന്നും 500 രൂപ വച്ച് നേതാക്കള്‍ വാങ്ങിയിരുന്നുവെന്നും ദുരിത ബാധിതരെയും അവരുടെ അമ്മമാരുടെ വേദനകളെയും കച്ചവടമാക്കി കുട്ടികളെ ദുരിതത്തിലെറിയുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച പി നാരായണി, കെ രമണി, മാധവി, കെ വത്സല, പി ശാന്ത എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."