HOME
DETAILS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ഇത്തവണ അറബി പ്രവേശനോത്സവ ഗാനവും

  
backup
June 01 2018 | 03:06 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-28

 


മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ അറബിക് പ്രവേശനോത്സവ ഗാനം. കക്കോടി പഞ്ചായത്ത് ഗവ. യു.പി സ്‌കൂള്‍ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് അല്‍ ഹിന്ദിയാണ് പന്നിക്കോട് പൊതുവിദ്യാലയ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഗാനം തയാറാക്കിയത്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃക വിദേശ രാജ്യങ്ങളിലടക്കം എത്തിക്കുക എന്നതാണ് അറബി പ്രവേശനോത്സവഗാനം കൊണ്ട് ലക്ഷ്യമിടുന്നത്. വിജയം എന്ന അര്‍ഥം വരുന്ന ഫൗസ് എന്ന പേരിലാണ് ഗാനം ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പന്നിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെയും എ.യു.പി സ്‌കൂളിന്റെയും പ്രവര്‍ത്തനങ്ങളാണ് ഗാനത്തിലെ ദൃശ്യങ്ങളെന്നതും ശ്രദ്ധേയമാണ്. 'പടവാളിന്‍ മിഴിയുള്ളോളെ' എന്ന മാപ്പിള പാട്ടിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനത്തില്‍ പ്രധാനമായും പൊതുവിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഉള്ളത്.
ഒരാള്‍ യഥാര്‍ഥ മനുഷ്യനായി മാറണമെങ്കില്‍ പൊതുവിദ്യാലയത്തില്‍ പഠിക്കണമെന്ന സന്ദേശവും ഗാനം നല്‍കുന്നു. രമേശ് പണിക്കരും ഉണ്ണി കൊട്ടാരത്തിലും നിര്‍മിച്ച ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മജീദ് അല്‍ ഹിന്ദി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബാസിമ.
പ്രവേശനോത്സവ ഗാനത്തിന്റെ പ്രകാശനം സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല കൊറ്റങ്ങല്‍ നിര്‍വഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി സി. ഫസല്‍ ബാബു, രമേശ് പണിക്കര്‍, ഉണ്ണി കൊട്ടാരത്തില്‍, ബഷീര്‍ പാലാട്ട്, ജി.എന്‍ ആസാദ്, മജീദ് കുവപ്പാറ, റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല, ടി.കെ ജാഫര്‍, സി. കേശവന്‍ നമ്പൂതിരി, ഹക്കീം കളന്‍തോട്, വി.പി ഗീത, ഗംഗ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago