വരള്‍ച്ച നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയം: എം.എം ഹസന്
തിരുവനന്തപുരം: കൊടും വരള്‍ച്ച നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സേവ് വാട്ടര്‍ ക്യാംപയിന് നടപ്പാക്കും. ഓരോ മണ്ഡലം കമ്മിറ്റിയും തങ്ങളുടെ പരിധിയില്‍ വരുന്ന ഒരു ജലസ്രോതസെങ്കിലും ഈ പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല.
കിയോസ്കുകള്‍ സ്ഥാപിക്കുക എന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്നത് മലിനജലമാണെന്ന പരാതിയുമുണ്ട്. കുടിവെള്ള വിഷയം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടതിനു പകരം പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ജല സ്രോതസുകളില്‍ നിന്നു വിതരണം ചെയ്യുന്നത് ശുദ്ധീകരിച്ച വെള്ളമാണെന്നു ഉറപ്പുവരുത്തണമെന്നും എം.എം ഹസന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."