നായര്‍കുഴി ക്ഷീരോല്‍പാദക സഹകരണസംഘം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു; എല്‍.ഡി.എഫിന് ജയം
കട്ടാങ്ങല്‍: നായര്‍കുഴി ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഏകപക്ഷീയ വിജയം നേടി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി സഖ്യം ഭരിച്ചുകൊണ്ടിരുന്ന സംഘം 2017 ജൂലൈയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്നു. നിലവില്‍ ഭരണസമിതിക്കും മുന്‍ സെക്രട്ടറിക്കുമെതിരേ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
മറ്റു പാര്‍ട്ടികളാന്നും നോമിനേഷന്‍ നല്‍കാത്തതിനാല്‍ പ്രിസൈഡിങ് ഓഫിസര്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
പി.കെ രാധാകൃഷ്ണന്‍, കെ.പി സുകുമാരന്‍, കെ. ഉണ്ണികൃഷ്ണന്‍, പി.കെ കൊലവന്‍, മോയിന്‍കുട്ടി, രാധ കരയത്തിങ്കല്‍, ഉഷാദേവി, സരോജിനി സി.പി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഷിജുലാല്‍, ചൂലൂര്‍ നാരായണന്‍, എം. പ്രകാശന്‍, എം.ടി രാധാകൃഷ്ണന്‍, വേണു ശാഹുല്‍ ഹമീദ്, പ്രസാദ്, പ്രഗിന്‍ലാല്‍ നേതൃത്വം നല്‍കി.
സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തിലൂടെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിടുകയും അതിനെതിരേ ഹൈ ക്കോടതിയില്‍ കേസ് നിലനില്‍ക്കെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഡയറി ഓഫിസറുടെ അധികാര ദുര്‍വിനിയോഗത്തിലൂടെ നിലവിലെ സജീവ മെംബര്‍മാരെ ഒഴിവാക്കുകയും പശു പോലുമില്ലാത്ത സി.പി.എം അനുഭാവികളെ സജീവ അംഗങ്ങളാക്കുകയും ചെയ്ത് രഹസ്യ വോട്ടര്‍പട്ടിക ഉണ്ടാക്കി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ യഥാസമയം പരസ്യപ്പെടുത്താതെ രഹസ്യമായി വയ്ക്കുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രധിഷേധിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."