ചെറുപുഴ ക്രോസ് ബാര്‍ കം ബ്രിഡ്ജ് കാല്‍നടയാത്രയ്ക്കായി തുറന്നു
ചെറുപുഴ: ക്രോസ് ബാര്‍ കം ബ്രിഡ്ജ് കാല്‍നടയാത്രയ്ക്കായി തുറന്നു കൊടുത്തു. കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണി സമയത്തു ചെയ്യാത്തതു കൊണ്ടും അപകടത്തിലായ ചെറുപുഴ കമ്പിപ്പാലത്തെ ഭയക്കാതെ ഇനി പ്രദേശവാസികള്‍ക്ക് പുഴ കടക്കാം.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ചെറുപുഴ ടൗണിലേക്ക് നേരിട്ടെത്താവുന്നതുമായ ഈ വഴിയില്‍ പാലം തുറന്നു കൊടുത്തത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറുപുഴയിലേക്കും അവിടുന്ന് പയ്യന്നൂര്‍, കണ്ണൂര്‍ പ്രദേശങ്ങളിലെത്തുന്നതിനും ചെറുപുഴയിലെ സ്കൂള്‍, കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഇതൊരനുഗ്രഹമായി.
അരനൂറ്റാണ്ടിന്റെ പഴക്കമുള്ള കമ്പിപ്പാലം എല്ലാ വര്‍ഷവും പുതുക്കി പണിയുന്നത് പതിവായിരുന്നു. എങ്കിലും ഈ വര്‍ഷം തൊട്ടു താഴെ ചെക്ക്ഡാം പണിയുന്നതിനാല്‍ ആരും ഇത് നന്നാക്കാന്‍ മുന്നോട്ട് വരാറില്ല.
അതു കൊണ്ട് തന്നെ ഇത് അപകടാവസ്ഥയിലുമായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കി നാട്ടുകാരുടെ അഭ്യര്‍ത്ഥ' ന മാനിച്ച് കോണ്ട്രാക്ടര് കാല്‍നടയ്ക്കുള്ള അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."