HOME
DETAILS
MAL
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി
backup
March 30 2017 | 00:03 AM
തിരുവനന്തപുരം: എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തെ വനിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി.
മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ മാധ്യമരംഗത്തെ സ്ത്രീകളെന്ന നിലയില്‍ തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."