കാരശ്ശേരിയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം
മുക്കം: മേഖലയില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സമൂഹ നോമ്പുതുറകള്‍ എന്നിവയ്ക്കും ജനങ്ങള്‍ ഹാളുകളില്‍ ഒരുമിച്ചു കൂടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ പഞ്ചായത്ത് ഹെല്‍പ് ലൈന്‍ ആരംഭിച്ചു.
കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സംഘടനകളുടെയും അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിപാ വൈറസിനെ കുറിച്ചുള്ള ഭീതി ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.പി ജമീല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ്, അബ്ദുല്ല കുമാരനെല്ലൂര്‍, ലിസി സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ വി. ഷുഹൈബ്, വി. ജയപ്രകാശ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, എച്ച്.ഐ രാജ്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.പി ഷാജി, എം.ടി അഷ്‌റഫ്, ഷാജി കുമാര്‍, കെ. കോയ, റഹ്മത്ത് കാരശ്ശേരി, രാജന്‍ കൗസ്തുഭം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."