HOME
DETAILS

ഇംഗ്ലീഷിലെഴുതുന്ന യുവ മലയാളി

  
backup
March 28 2020 | 19:03 PM

mujeeb-jaihoon
 
 
പേര്‍ഷ്യന്‍, അറബിക് സാഹിത്യങ്ങളിലൂടെ പ്രസിദ്ധമായ നദിയാണ് ജൈഹൂണ്‍. സെയ്ഹൂനും ജൈഹൂണും സ്വര്‍ഗത്തിലെ നദികളാണെന്നും പറയപ്പെടുന്നുണ്ട്. ഇന്ന് മുജീബ് ജൈഹൂണിന്റെ വാക്കുകള്‍ക്കും വരികള്‍ക്കും അതിന്റെ താളാത്മകതയുണ്ട്. ഓളങ്ങള്‍ പോലെ ഒഴുകിപ്പരന്ന ഇഖ്ബാലിന്റെ കാവ്യശകലങ്ങളിലൂടെ തുഴഞ്ഞ് തുടങ്ങിയ മുജീബ് ജൈഹൂണിന്റെ വാക്കുകളും വരികളും അതിര്‍വരമ്പുകള്‍ ഭേദിച്ച് ജനമനസുകളിലേക്ക് ഒഴുകിയൊലിക്കുകയാണ്. ഇന്തോ-ഷാര്‍ജന്‍ എഴുത്തുകാരനും പ്രഭാഷകനും യു.എ.ഇയിലെ 70 യുവ ഇന്ത്യന്‍ ദര്‍ശകരെ പരിചയപ്പെടുത്തുന്ന ഥീൗിഴ കിറശമി ഢശശെീിമൃശലെല്‍ ജൈഹൂണുമുണ്ട്. ഇംഗ്ലീഷിലാണ് ജൈഹൂണ്‍ രചനകള്‍ നടത്തുന്നത്.
കുട്ടിക്കാലം മുതല്‍ തന്നെ വിദേശ ജീവിതം പരിചയിച്ച ജൈഹൂണിന്റെ വിദ്യാഭ്യാസം ഷാര്‍ജയിലായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം. യു.കെയില്‍ നിന്ന് മാര്‍ക്കറ്റിങ് സോഫ്റ്റ്‌വെയറില്‍ ഡിപ്ലോമ പൂര്‍ത്തീകരിച്ച ജൈഹൂണിന്റെ വായനകള്‍ തുടങ്ങുന്നത് പ്രസിദ്ധനായ പേര്‍ഷ്യന്‍ ഉറുദു കവി ഇഖ്ബാലിലൂടെയാണ്. ഒന്‍പത് കൃതികളുടെ കര്‍ത്താവാണ് ഇന്ന് ജൈഹൂണ്‍, ചരിത്ര ഫിക്ഷന്‍ നോവലായ ഠവല ഇീീഹ ആൃലല്വല ളൃീാ ഒശിറ, ട്വിറ്റര്‍ യാത്രാവിവരണമായ ങശശൈീി ചശ്വമാൗററശി, ശിഹാബ് തങ്ങളുടെ കൊട്ടേഷന്‍ കളക്ഷന്‍ ടഹീഴമി െീള വേല ടമഴല എന്നിവക്ക് പുറമെ ആറ് കവിതാ സമാഹരങ്ങളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. സൂഫിസവും സൂഫികളുടെ സാമൂഹ്യ ഇടപെടലുകളും അടയാളപ്പെടുത്തുന്ന ഇതിവൃത്തങ്ങളിലൂടെ ഇന്ത്യയെയും മുസ്‌ലിം പാരമ്പര്യത്തെയും വരച്ചിടുന്ന രചനകള്‍ കോളജ് കാലത്തെ സൂഫീ വായനയിലെ ഭ്രമം രൂപപ്പെടുത്തിയതാണ്.
 
ദി കൂള്‍ ബ്രീസ് ഫ്രം ഹിന്ദ്
 
ജൈഹൂണിന്റെ രചനകളിലെ ശ്രദ്ധേയമായ ഒന്നാണ് ഇന്ത്യന്‍ തദ്ദേശീയതയെക്കുറിച്ചുള്ള ഗഹനമായ വിവരണം നല്‍കുന്ന 'ദി കൂള്‍ ബ്രീസ് ഫ്രം ഹിന്ദ്' എന്ന അര്‍ധസാങ്കല്‍പ്പിക നോവല്‍. വായനക്കാരനെ അതിശയകരമായ വിഷ്വല്‍ രൂപകങ്ങളുടെയും വൈവിധ്യമാര്‍ന്ന ഇമേജറിയുടെയും മാസ്മരിക വിരുന്നിലേക്ക് ക്ഷണിക്കുന്നതാണ് നോവല്‍. ഇന്ത്യയുടെ ബഹുസ്വരവും മതേതരവുമായ തുണിത്തരങ്ങളുടെ ചൈതന്യത്തെ മുറിവേല്‍പ്പിക്കുന്ന പൈശാചിക മോണോ കള്‍ച്ചറിന്റെ അപകടങ്ങളെക്കുറിച്ച് ജയ്ഹൂണ്‍ വായനക്കാരെ അറിയിക്കുന്നുണ്ട്. മധ്യകാല സൂഫിസത്തെ അനുസ്മരിപ്പിക്കുന്ന ഗഹന ആഖ്യാനം സ്വീകരിച്ച ഈ പുസ്തകം ഇന്ത്യയെ വൈവിധ്യത്തിന്റെയും സഹിഷ്ണുതയുടെയും ഒരു ബഹുസ്വര സങ്കേതമായി ആഘോഷിക്കുക കൂടി ചെയ്യുന്നുണ്ട്.
 
മിഷന്‍ നിസാമുദ്ദീന്‍: 
ഇന്ത്യയെ തേടിയുള്ള യാത്ര
 
നാലു വര്‍ഷം മുന്‍പാണ് മുജീബ് ജയ്ഹൂണ്‍ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ ഇന്ത്യയുടെ ആത്മാവിനെ നേരില്‍ തൊട്ടറിയാനായി സഞ്ചരിക്കുന്നത്. മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അങ്ങേയറ്റം സജീവമായ ജൈഹൂണിന് താന്‍ കണ്ടതും അനുഭവിച്ചതുമായ എല്ലാ കാര്യങ്ങളും ട്വീറ്റ് ചെയ്യുന്ന പതിവുണ്ട്. ഒരു മാസത്തെ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മിക്ക യാത്രാ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു, തന്റെ ട്വീറ്റുകളെല്ലാം ശേഖരിച്ച് മിഷന്‍ നിസാമുദ്ദീന്‍ എന്ന പേരില്‍ ഒരു 'ട്വിറ്റര്‍ യാത്രാവിവരണം' തയ്യാറാക്കുകയായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പുസ്തകത്തിന്റെ വലുപ്പം പ്രധാന ആശങ്കയായിരിക്കരുത് എന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു 15 മിനിറ്റിനുള്ളില്‍ വായിച്ച് തീര്‍ക്കാവുന്ന ഈ കൃതിയെന്ന് ജൈഹൂണ്‍ പറയുന്നു.
 
ഷെയ്ഖ് ഹക്കീം മുറാദിനൊപ്പം
 
2017 ഫെബ്രുവരിയിലാണ് മുജീബ് ജൈഹൂണ്‍ ഷെയ്ഖ് ഹക്കീം മുറാദിനെ കാണുന്നത്. കേംബ്രിഡ്ജ്, അല്‍അസ്ഹര്‍, ലണ്ടന്‍ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ ഷെയ്ഖ് അബ്ദുല്‍ ഹക്കീം മുറാദ്, പ്രമുഖ ബ്രിട്ടീഷ് മുസ്‌ലിം പണ്ഡിതനും ഗവേഷകനുമാണ്. നിലവില്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസില്‍ ലക്ചററായും വോള്‍ഫ്‌സണ്‍ കോളജിലെ തിയോളജി ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല പില്‍ക്കിങ്ടണ്‍ അധ്യാപന സമ്മാനവും ഇസ്‌ലാമിക ചിന്തയ്ക്കുള്ള കിങ് അബ്ദുല്ല പുരസ്‌കാരവും ലഭിച്ച അദ്ദേഹം ബി.ബി.സി റേഡിയോ 4 ന്റെ 'തോട്ട് ഫോര്‍ ദി ഡേ'യിലൂടെയും പ്രസിദ്ധനാണ്.
ഹക്കിം മുറാദുമൊത്തുള്ള നിമിഷങ്ങളെ ജൈഹൂണ്‍ ഓര്‍മിക്കുന്നത് ഇങ്ങനെ: ഇന്നത്തെ ഉച്ചഭക്ഷണത്തിന് എനിക്ക് ഷെയ്ഖിന്റെ അരികില്‍ ഇരിക്കേണ്ടിവന്നു. ആഗോള രാഷ്ട്രീയം, ഇന്ത്യയിലെയും യൂറോപ്പിലെയും തീവ്ര വലതുപക്ഷ ദേശീയത തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംസാരിച്ച് തുടങ്ങിയത്. ബര്‍മയിലെ റോഹിംഗ്യന്‍ ജനതയുടെ പ്രതിസന്ധിയെക്കുറിച്ചും മുസ്‌ലിം നേതാക്കളില്‍ നിന്നുള്ള അവിശ്വസനീയമായ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. മലബാറിലെയും ജാവയിലെയും മഖ്ബറകള്‍ തമ്മിലുള്ള വാസ്തുവിദ്യാ സാമ്യതയെക്കുറിച്ചുള്ള എന്റെ താല്‍പര്യം ഞാന്‍ അദ്ദേഹത്തോട് പങ്കുവച്ചു. ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തെങ്കിലും  എഴുതിയിട്ടുണ്ടോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. 
ഷെയ്ഖ് അബ്ദുല്‍ ഹക്കീം മുറാദുമെത്തുള്ള നിമിഷങ്ങള്‍ നമ്മുടെ കാലത്തെ ഇമാം ഗസ്സാലിയെ കണ്ടുമുട്ടുന്നതുപോലെയായിരുന്നു. മലബാറിലെ സയ്യിദുമാരുടെ സംഭാവനകളുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരള മുസ്‌ലിംകള്‍ക്കിടയിലെ ഹളര്‍മൗത്തീ  പാരമ്പര്യത്തെക്കുറിച്ചും അവരുടെ പൈതൃകത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. കേരളീയ മുസ്‌ലിംകളെ കൂടുതല്‍ അടുത്തറിയാനുള്ള സന്ദര്‍ശനം നടത്താമെന്ന ആശയം സ്വീകരിക്കുകയും ചെയ്തു.
 
ജൈഹൂണിലൂടെ 
ഇറ്റാലിയനിലേക്കൊഴുകുന്നു ശിഹാബ് തങ്ങള്‍
 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും സമഗ്രമായി വരച്ചിടുന്ന, മുജീബ് ജൈഹൂന്‍ രചിച്ച 'സ്ലോഗന്‍സ് ഓഫ് ദി സേജ്' ഇംഗ്ലീഷില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ആദ്യ പുസ്തകമായിരുന്നു. ഒരു കോഫി ടേബിള്‍ പുസ്തകമായ ഇതില്‍ ശിഹാബ് തങ്ങളെ കുറിച്ചുള്ള വാക്കുകള്‍ക്കു പുറമേ ഒത്തിരി ചിത്രങ്ങളും ചേര്‍ത്തുവച്ചിട്ടുണ്ട്.
ശിഹാബ് തങ്ങളുടെ ജീവിതം പറയുന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലാണ്  പ്രകാശനം ചെയ്യപ്പെട്ടത്. പുസ്തകം ഇറ്റാലിയനിലേക്ക് ഭാഷാന്തരം ചെയ്തത് അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തിയ പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ്.
ജി.സി.സി രാജ്യങ്ങള്‍, ഉസ്ബകിസ്താന്‍, ചൈന(ഉയ്ഗൂര്‍), യു.കെ, ജോര്‍ജിയ, റഷ്യ, ഫലസ്തീന്‍, ഇസ്രയേല്‍, ഈജിപ്ത്, ജോര്‍ദാന്‍, നേപ്പാള്‍, ഇന്തോനേഷ്യ രാജ്യങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയ മുജീബ് ജൈഹൂണിന്റെ വഴികളില്‍ പിതാവ് മൊയ്തുണ്ണി ഹാജി, മാതാവ് സുലൈഖ, ഭാര്യ റഹ്മത്ത് കുമ്മലില്‍, മക്കളായ മുസവ്വിര്‍ ജൈഹൂണ്‍, മുഹന്നദ് ജൈഹൂണ്‍, ജൂനൈന ജൈഹൂണ്‍ എന്നിവരും കൂട്ടിനുണ്ട്. ആ തൂലികയും ചിന്തകളും സഞ്ചാരങ്ങളും ജൈഹൂണിന്റെ ഓളപ്പരപ്പിലൂടെ  ദേശങ്ങള്‍ കടന്ന് ദൂരേക്ക് ദൂരേക്ക് നീങ്ങുകയാണ്. ഇന്ത്യയെയും ഇന്ത്യന്‍ മുസ്‌ലിം പാരമ്പര്യത്തെയും ഓരോ തീരത്തും ഇറക്കിവച്ച് അയാള്‍ മുന്നോട്ട് തുഴയുകയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago