HOME
DETAILS

വ്യാജഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാത്തത് എന്തുകൊണ്ട്

  
backup
July 02 2016 | 05:07 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f

ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം, മിറര്‍ തുടങ്ങി മറ്റാര്‍ക്കും ശാരീരികമായോ മാനസികമായോ ക്ഷതമുണ്ടാക്കാത്ത, ഒരുതരത്തിലും അപകടകാരണങ്ങളല്ലാത്ത, മര്യാദക്കാരുടെ 'കുറ്റകൃത്യ'ങ്ങള്‍ റോഡില്‍നിന്നു പിടികൂടി ചോദ്യവും പറച്ചിലും സാക്ഷിയുമില്ലാതെ ഉടനടി ശിക്ഷവിധിച്ചു പിഴപിരിക്കാന്‍ മാത്രമാണു പൊലിസിന്റെ അതീവശ്രദ്ധ. അതിനു വലിയബുദ്ധിയോ കായികശേഷിയോ ആവശ്യമില്ലെന്നു എല്ലാവര്‍ക്കുമറിയാം. റോഡില്‍ അപകടമുണ്ടാക്കുന്നവരെയും യഥാര്‍ഥ ക്രിമിനലുകളെയും പിടികൂടാന്‍ അല്‍പ്പം ധൈര്യവും ഏകോപനവും വേണ്ടിവരും.


സംസ്ഥാന പൊലിസ് മേധാവിയുടെ എല്ലാവിധ ഉത്തരവുകളും സദാ ലംഘിച്ച് ഇടുങ്ങിയ റോഡിലും വളവിലും റോഡിന്റെ എതിര്‍വശത്തുനിന്നും മുന്‍കൂട്ടി അറിയിപ്പുനല്‍കാതെ 'പെറ്റി ക്രിമിനലുകളെ' മാത്രം ചാടിപ്പിടികൂടിക്കൊണ്ടിരിക്കുന്നതു നാടിനു നാണക്കേടാണ്. കാരണം, മര്യാദക്കാരെ (അവര്‍ മാത്രമാണു പൊലിസ് കൈകാട്ടുമ്പോള്‍ നിറുത്തുന്നത്) ഒന്നിനുവേണ്ടിയല്ലെങ്കിലും തല്‍ക്കാലത്തേയ്‌ക്കെങ്കിലും വെറുതെ ക്രിമിനലുകളാക്കി തെറിവിളിച്ചും പോക്കറ്റില്‍ കൈയിട്ടും വാഹനത്തില്‍നിന്നു കീ വലിച്ചൂരിയും മൊബൈല്‍ ഫോണ്‍ ജാമ്യവസ്തുവായി പിടിച്ചുവച്ചും മറ്റും വെറുപ്പിക്കുകയാണ്. അടുത്ത ജംങ്ഷനില്‍ വന്‍വാഹനക്കുരുക്കാണെങ്കിലും ഒരു ജീപ്പുനിറയെ പൊലിസ് അതൊന്നും ശ്രദ്ധിക്കാതെ പിരിവില്‍ത്തന്നെ ശ്രദ്ധയൂന്നി നില്‍ക്കുമ്പോള്‍ അതിലെന്തോ പ്രശ്‌നം മണക്കണം.
തകര്‍ന്ന റോഡുകളും ഇടിഞ്ഞുതാഴ്ന്ന വശങ്ങളും വഴിയില്‍ നില്‍ക്കുന്ന പോസ്റ്റുകളും കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും റോഡു കൈയേറ്റങ്ങളുമൊന്നും റോഡപകടകാരണമാകുന്നില്ലെന്നുവേണം ഹെല്‍മറ്റ് വേട്ടക്കാര്യത്തില്‍ പൊലിസിന്റെ ആവേശം കാണുമ്പോള്‍ മനസ്സിലാക്കേണ്ടത്.

 

വാഹനാപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പശ്ചാത്തലസൗകര്യമൊരുക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അല്ലാതെ മരണത്തെക്കാട്ടി പേടിപ്പിച്ചു മുന്‍കരുതല്‍ പിഴ പിരിക്കുകയല്ല.
ഇരുചക്രവാഹനത്തിലെ രണ്ടുപേരില്‍ ഓടിക്കുന്നയാള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നും ചില മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ധരിക്കേണ്ടതില്ലെന്നുമുള്ള അടിസ്ഥാനരഹിതവും പ്രയോജനശൂന്യവും പിഴയീടാക്കാന്‍ മാത്രവുമുള്ളതായ നിയമംകാട്ടി വഴിയേ പോകുന്നവരെ ക്രിമിനല്‍ കുറ്റവാളികളെന്നപോലെ ഓടിച്ചിട്ടുപിടിച്ചും തലയ്ക്കടിച്ചും എറിഞ്ഞുവീഴ്ത്തിയും കൊല്ലാക്കൊലചെയ്തും കൊന്നും സ്വമേധയാ നിയമംനടപ്പാക്കാന്‍ പൊലിസുണ്ട്. എന്നാല്‍, മറ്റു ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലൊരു പരിഹാരത്തിനായി പരാതിക്കാരന്‍ പൊലിസ് സ്‌റ്റേഷന്‍ കയറിയിറങ്ങണം.

 


സംസ്ഥാനത്തു പല പൊലിസ് സ്‌റ്റേഷനതിര്‍ത്തിയിലും എസ്.ഐമാര്‍ മേലധികാരികളറിയാതെ സ്വയം ഉത്തരവിട്ടു നടപ്പിലാക്കി പരാജയപ്പെട്ട 'ഹെല്‍മറ്റില്ലാത്തവര്‍ക്കു പെട്രോളില്ല' സംവിധാനം കേരളസര്‍ക്കാര്‍ നയമായി മാറ്റിയാല്‍ ദൂരവ്യാപകമായ ഫലങ്ങളാണുണ്ടാക്കുക. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട വകുപ്പു മന്ത്രിയറിയാതെയാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്. ഇടയ്ക്കിടെ ഇങ്ങനെ വാശിയോടെയുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതും പല വിധത്തില്‍ നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ടാക്കുന്നുണ്ട്.
അപകടമുണ്ടാക്കുന്ന രീതിയില്‍ നിയമവിരുദ്ധമായി കന്നാസുകളില്‍ ഡീസലും പെട്രോളും ബങ്കില്‍നിന്നു വാങ്ങുന്നവരെ തടയാന്‍ സാധിക്കാത്ത നാട്ടിലാണു നിയമമനുശാസിക്കാത്ത നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. നിയമമുണ്ടാക്കുന്ന എം.പിമാരും നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജിമാരും സാധാരണഗതിയില്‍ സ്ഥിരമായി ഇരുചക്രവാഹനം ഓടിക്കാത്തവരായതിനാല്‍ സാധാരണജനങ്ങള്‍ ദുരിതം അനുഭവിക്കുകയേ നിവൃത്തിയുള്ളു!

 


ഡ്രൈവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നൂറു രൂപയാണു നിയമ പ്രകാരം പിഴയെന്നിരിക്കെ വഴിയില്‍ നിന്നു മുന്നൂറിലേറെയും സ്റ്റേഷനില്‍ച്ചെന്ന് അടച്ചാല്‍ അഞ്ഞൂറിലേറെ രൂപയും കോടതിയിലേക്കു വിട്ടാല്‍ ചെയ്യാത്ത കുറ്റങ്ങളും കൂട്ടിച്ചേര്‍ത്തു ആയിരത്തിലേറെ രൂപയുമാക്കുന്ന അതിക്രമത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. അപ്പോള്‍ സുരക്ഷയല്ല സര്‍ക്കാരിന്റെ ഖജനാവിലേക്കുള്ള പിരിവു മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാകും. ഹെല്‍മറ്റ് കേസില്‍ പൊലിസ് മാത്രം പരാതിക്കാരനും സാക്ഷിയുമാകുന്നതാണ് പകല്‍ക്കൊള്ളയ്ക്കു കാരണം.

 


ഒന്നര കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഹെല്‍മറ്റ് തലയില്‍ വച്ചാല്‍ എല്ലാം സുരക്ഷിതമാകുമെന്നും മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നുമുള്ള രീതിയിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രചാരണത്തിന്റെ അടിസ്ഥാനം എന്താണെന്നു അറിഞ്ഞൂ കൂടാ. തലപൊട്ടിയില്ലെങ്കിലും തലയിലെ ഭാരം കാരണം വീഴ്ചയില്‍ സുക്ഷുമ്‌നാനാഡി തകരുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. അതിനെക്കുറിച്ചോ റോഡില്‍ വാഹനങ്ങള്‍ മറ്റുതരത്തില്‍ ഇടിച്ചു മരിക്കുന്നവരെക്കുറിച്ചോ ആരും ഒന്നും മിണ്ടാറില്ല. അപരിഹാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും സുഖക്കേടുകളും കാഴ്ച കേള്‍വിക്കുറവുകളും, മഴവേനല്‍ക്കാല ബുദ്ധിമുട്ടുകളും വേറെ ഏറെയുണ്ടുതാനും. അതൊക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
നിയമപ്രകാരം ഐ.എസ്.ഐബിസ് മുദ്രയുള്ള ഹെല്‍മറ്റേ ഉപയോഗിക്കാനാകൂ. അല്ലാത്ത ഒന്നും വില്ക്കാന്‍ അനുവദിക്കേണ്ട കാര്യമില്ല. മരണമോ പരുക്കോ ഹെല്‍മറ്റ് തടയില്ലെന്നു മുദ്ര പതിപ്പിക്കുന്നവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്കു പോയിക്കൊണ്ടിരിക്കുകയാണ്.

 


എന്നിരുന്നാല്‍ തന്നെയും നിര്‍മാണ കമ്പനികള്‍ക്കു നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഹെല്‍മറ്റുകള്‍ നിര്‍മിച്ചു വിപണിയില്‍ വില്ക്കുന്നതെന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോ ഉപയോക്താക്കള്‍ക്കോ ഒരു സംവിധാനവുമില്ല. നിലത്തു വീഴുന്ന ഹെല്‍മറ്റുകള്‍ പൊട്ടിച്ചിതറുന്നതും വൈസര്‍ പൊട്ടി അതു കുത്തി കണ്ണിനുള്‍പ്പടെ മുറിവുകളുണ്ടാകുന്നതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയുണ്ടാകുന്ന മരണങ്ങള്‍ക്കും പരുക്കുകള്‍ക്കും ആര്‍ക്കും കണക്കോ രേഖയോ ഇല്ലതാനും. അതൊന്നും വാര്‍ത്തയുമാകുന്നില്ല. എല്ലാ ഉത്പന്നങ്ങള്‍ക്കും കാലാവധിയാകല്‍ (എക്‌സ്‌പൈറി) ഉള്ളതുപോലെ ഹെല്‍മറ്റിനും ഉണ്ടെന്നുള്ള കാര്യം ഉപയോഗിക്കുന്നവരും നിയമപാലകരും കണക്കിലെടുക്കുന്നില്ല.

 


ഗുണനിലവാര സ്റ്റിക്കര്‍ ആര്‍ക്കും ഒട്ടിച്ചുവിടാം. വിപണിയിലുള്ള ഹെല്‍മറ്റുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജവുമാണെന്നു സര്‍ക്കാരിനു ഒഴികെ ആര്‍ക്കും സംശയമില്ല. അല്ലെങ്കില്‍ നിലവാരം പാലിക്കാത്ത വ്യാജഹെല്‍മറ്റുകള്‍ എല്ലാം പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന ആവശ്യം മൂന്നു പതിറ്റാണ്ടായി അധികൃതര്‍ മുന്‍പാകെ രേഖാമൂലം ആവര്‍ത്തിച്ചു ഉന്നയിക്കുന്നു. കേരളം മാറിമാറി ഭരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ എന്തുകൊണ്ട് വക്രതയില്ലാതെ അതു ചെയ്തില്ല. ഹെല്‍മറ്റ് വേട്ടക്കാര്യത്തില്‍ ആരോടാണ് സര്‍ക്കാരിനു കടപ്പാട്. അഴിമതി സംശയിച്ചാല്‍ ജനങ്ങളെ എങ്ങനെ കുറ്റം പറയാനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago