HOME
DETAILS

മലയോര മേഖലയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം

  
backup
June 01 2018 | 04:06 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8-%e0%b4%9c

 

സ്വന്തം ലേഖകന്‍


മുക്കം: കൊടിയത്തൂര്‍ സ്വദേശി നിപാ വൈറസ് ബാധിച്ച് മരിച്ച സംഭവത്തില്‍ മലയോരമേഖലയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. പേരാമ്പ്ര സൂപ്പിക്കടക്കു പിന്നാലെ ജില്ലയില്‍ മുക്കം മേഖലയിലും നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
മാട്ടുമുറി സ്വദേശിയായ അഖില്‍ (28) ആണ് ബുധനാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പനിയെ തുടര്‍ന്ന് മൂന്ന് ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളില്‍ നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്തസാംപിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ലഭിച്ച രക്തപരിശോധനാ ഫലത്തില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം മരണവും സംഭവിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് നിപാ വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. അഖിലുമായി ബന്ധപ്പെട്ട പത്തോളം പേരും നിരീക്ഷണത്തിലാണ്. പനിയുടെ തുടക്കത്തില്‍ അഖില്‍ ഒരു മരണ വീട്ടില്‍ ആദ്യാവസാനം വരേ പങ്കെടുത്തതായി വിവരമുണ്ട്. അതേസമയം നിപാ സംസ്ഥാനത്തു സ്ഥിരീകരിക്കുന്നതിന് മുന്‍പ് പനിമൂലം മരിച്ച കാരശ്ശേരി പഞ്ചായത്തിലെ ഒരു യുവാവിന്റെ മരണവും നിപാ വൈറസ് ബാധിച്ചാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളും ഇയാളുടെ മരണാനന്തര ചടങ്ങുകളില്‍ അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്.
അഖിലും കാരശ്ശേരി സ്വദേശിയും ആദ്യം ചികിത്സ തേടിയ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഈ സമയത്ത് ചികിത്സയ്ക്കായി എത്തിയവരും ആശുപത്രി ജീവനക്കാരും ഇപ്പോള്‍ വലിയ ഭീതിയിലാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ പടരുന്ന മേഖലയില്‍ നിപായും കൂടി സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ അഞ്ചുവരെ കാരശ്ശേരി പഞ്ചായത്തിലെ മുഴുവന്‍ പൊതുപരിപാടികളും മാറ്റിവച്ചതായി പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിപാ വൈറസ് നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago