സീറാഞ്ചിങ് പദ്ധതിക്ക് തുടക്കമായി
കൊച്ചി: ചെല്ലാനം ഗ്രമപഞ്ചായത്തിലെ കണ്ണമാലി പള്ളിക്കടവ് ഫിഷ്‌ലാന്റിങ് സെന്ററില്‍ സീറാഞ്ചിങ് പദ്ധതിയ്ക്ക് തുടക്കമായി. 3,50,000 കാരചെമ്മീന്‍ കുഞ്ഞുങ്ങളെയും 17,000 കരിമീന്‍ കുഞ്ഞുങ്ങളെയും കായലില്‍ നിക്ഷേപിച്ചുകൊണ്ട് കെ.ജെ മാക്‌സി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് മത്സ്യവകുപ്പു വഴി നടപ്പാക്കുന്ന 'സീ റാഞ്ചിംഗ് ' പദ്ധതി. 2017-18 സാമ്പത്തികവര്‍ഷം പദ്ധതിയുടെ ഭാഗമായി 20 ലക്ഷംരൂപയാണ് ജില്ലയില്‍ വകയിരുത്തിയിരിക്കുന്നത്. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം, മത്സ്യരോഗങ്ങള്‍ എന്നിവ മൂലം കായലുകളില്‍ മത്സ്യലഭ്യത വളരെ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ കായലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യതൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. പദ്ധതിയിലൂടെ മത്സ്യഉത്പ്പാദന മേഖല അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. കയറ്റുമതിമൂല്യമുള്ളതും 16.8 ലക്ഷംവിപണന മൂല്യമുള്ളതും 4.8 ടണ്‍ കാരചെമ്മീന്‍ ഉത്പാദനം ഇതിലൂടെ നേടാമെന്ന് പ്രതീക്ഷിക്കുന്നു. 10 ടണ്‍ അധിക മത്സ്യ ഉല്‍പാദനവും 15 ലക്ഷം രൂപയ്ക്കുള്ള അധിക വരുമാനവും പദ്ധതിവഴി പ്രതീക്ഷിക്കുന്നു.
ചടങ്ങില്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിജോസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത ഷീലന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി പ്രസാദ്, സംസ്ഥാന മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫ്രാന്‍സിസ് ഡാളോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോണി സേവ്യര്‍, വികസനകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത മാത്യൂ ജേക്കബ്, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ പോള്‍, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത ബാബു, വാര്‍ഡ് മെമ്പര്‍ മിനി യേശുദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) എസ്. മഹേഷ്, മത്സ്യഭവന്‍ ആഫീസര്‍ ജിബിന, പ്രൊജക്ട് അസിസ്റ്റന്റുമാരായ ആന്‍ഡ്രിയ, സ്വരുമോള്‍, ജയരാജ്, ബിനു, ഉദയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."