HOME
DETAILS

കൊവിഡ്-19: കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

  
backup
March 29 2020 | 04:03 AM

kerala-cocid-19-death-in-kannure-news-2020

കണ്ണൂര്‍: വിദേശത്തു നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു.

ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയതായിരുന്നു ഇദ്ദേഹം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഭക്ഷണം വീടിന് പുറത്തുവെക്കാറായിരുന്നു പതിവ്. രാത്രിയിലെ ഭക്ഷണം സമയം ഏറെക്കഴിഞ്ഞും എടുക്കുന്നത് കാണാഞ്ഞ് നോക്കിയപ്പോഴാണ് അദ്ദേഹത്ത് മരിച്ച നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.

നേരത്തെ മുബൈയില്‍നിന്ന് മൃതദേഹവുമായി വിവിധ സംസ്ഥാനങ്ങള്‍ വഴി നാട്ടിലെത്തിയശേഷം ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചിരുന്നു. കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂരിലെ വിഷ്ണുവാണ്(30) മരിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കഠിനമായ വയറുവേദന ഉണ്ടാവുകയും തുടര്‍ന്ന് ഛര്‍ദിക്കുകയും ചെയ്തു.
ഇതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്രവം പരിശോധനക്കായി ശേഖരിച്ചു. വിശദപരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനല്‍കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago