ഏനാത്ത് പാലം തകര്‍ച്ച; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകരാനുണ്ടായ കാരണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ശുപാര്‍ശ. പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് മരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ശുപാര്‍ശ ചെയ്തത്.
മണല്‍ മാഫിയകളെയും പൊതുമുതല്‍ നശിപ്പിക്കുന്നതിന് കാരണക്കാരായവരെയും കണ്ടെത്തി സിവിലായും ക്രിമിനലായുമുള്ള ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.താല്‍ക്കാലിക പാലമായ ബെയ്‌ലി പാലം നിര്‍മാണം സൈന്യം പൂര്‍ത്തിയാക്കി 15നകം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് കരുതുന്നത്. പ്രധാന പാലത്തിന്റെ പുനര്‍നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനത്തോടെ തുറന്നു കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."