കതിരൂര്‍ മനോജ് വധം: ഫയലുകള്‍ സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നു
തലശ്ശേരി: ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിന്റെ ഫയലുകള്‍ എറണാകുളം സി.ബി.ഐ കോടതിയിലേക്കു മാറ്റുന്നതിനു സി.ബി.ഐ തലശ്ശേരിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ അപേക്ഷ നല്കി. കേസ് നടപടികള്‍ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശ് ഹരജി നല്‍കിയത്. സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പും ഡിവൈ.എസ്.പി ഹാജരാക്കി.
മനോജ് വധക്കേസ് വിചാരണ സി.ബി.ഐ കേസ് പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയിലേക്കു മാറ്റാന്‍ കഴിഞ്ഞ ഏഴിനാണ് സുപ്രിംകോടതി ഉത്തരവിട്ടിത്.
കേസിലെ മുഴുവന്‍ പ്രതികളോടും ഏപ്രില്‍ 10ന് എറണാകുളം സി.ബി.ഐ കോടതി മുന്‍പാകെ ഹാജരാകാനും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് ഇതുവരെ പരിഗണിച്ച ജില്ലാ പ്രിന്സിപ്പമല് സെഷന്‍സ് കോടതിയില്‍ സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ രേഖകള്‍ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."