കൊവിഡ് ബാധിച്ച് കാര്‍ഷിക മേഖലയും: ഹോര്‍ട്ടികോര്‍പ്പ് കനിയണം
തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയും നിയന്ത്രണവും ബാധിച്ച് കാര്‍ഷിക മേഖലയും.
വിളകള്‍ക്ക് വിപണിയില്ലാതായതോടെ ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. വിഷു, ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദിപ്പിച്ച വിളകളെല്ലാം വിളവെടുപ്പിന് പാകമായിരിക്കുകയാണ്. എന്നാല്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും കര്‍ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. കപ്പയും വാഴയുമെല്ലാം വിളവെടുപ്പ് നടത്താത്തതിനാല്‍ കൃഷിയിടത്തില്‍ തന്നെ നശിച്ചുപോകുന്ന സ്ഥിതിയാണ്.കൃഷിയിടങ്ങളിലേക്കു പോകാന്‍ പോലും കഴിയാത്തതിനാല്‍ വിളകള്‍ അന്യാധീനപ്പെട്ട് പോകുകയാണ്. നെല്ല് കൊയ്യാന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റു കൃഷികള്‍ക്ക് ഈ ഇളവ് അനുവദിച്ചിട്ടില്ല. ഹോര്‍ട്ടികോര്‍പ്പ് മുന്‍കൈയെടുത്ത് കാര്‍ഷികവിളകള്‍ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
വന്യമൃഗശല്യത്തെത്തുടര്‍ന്ന് വിളനാശം വ്യാപകമായതിനു പിന്നാലെ വിപണിയും ഇല്ലാതായതോടെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. അടുത്ത സീസണിലേക്കുള്ള കിഴങ്ങുവര്‍ഗങ്ങളുടെ നടീല്‍ സമയമായെങ്കിലും പ്രതിസന്ധി കാരണം ഭൂരിഭാഗം കര്‍ഷകരും കൃഷിചെയ്യാന്‍ തയാറാകുന്നില്ല.പഞ്ചായത്തു തലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ് ഇടപെട്ട് എത്രയും വേഗം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."