ലോകായുക്തയില്‍ ഡെപ്യൂട്ടേഷന് ഒഴിവുകള്‍
കേരളാ ലോകായുക്തയില്‍ കോര്‍ട്ട് ഓഫിസര്‍ (35,00 -75,600), അസിസ്റ്റന്റ് (26,500-56,700), ഡാറ്റാ എന്‍ട്രി (22,200 -48,000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സ്റ്റെനോ (20,000 -45,800), ഡ്യൂപ്ലിക്കേറ്റര്‍ ഓപറേറ്റര്‍ (17,500-39,500), ഡൈവ്രര്‍ (18,000 -41,500) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിനു സര്‍ക്കാര്‍ സര്‍വിസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
കോര്‍ട്ട് ഓഫിസര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ നിയമ ബിരുദധാരികളായിരിക്കണം.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിനു താഴെ ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആര് പാര്‍ട്ട് 1 സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ മെയ് 15നു മുന്‍പു രജിസ്ട്രാര്‍, കേരളാ ലോകായുക്ത, നിയമസഭാ സമുച്ചയം വികാസ് ഭവന് പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."