ചെങ്ങന്നൂര്‍ ഫലം വര്‍ഗീയതയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഫലം: എം. ലിജു
ആലപ്പുഴ : തെരെഞ്ഞെടുപ്പ് വിജയത്തിനായി സി.പി.എം.നടത്തിയ ആസൂത്രിതമായ വര്‍ഗീയ വിഭജനവും അധികാര ദുര്‍വിനയോഗവുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ വിജയിപ്പിച്ചത്.
ഹ്രസ്വകാല നേട്ടത്തിന് വേണ്ടി തീവ്രമായ വര്‍ഗീയ പ്രചാരണം യു.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു സി.പി.എം നടത്തിയ കുപ്രചരണവും ന്യൂനപക്ഷ വികാരമിളക്കിയുള്ള എല്‍.ഡി.എഫ് പ്രചാരണവും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ചില സ്ഥലങ്ങളില്‍ ബി.ജെ.പി.വോട്ടുകള്‍ സി.പി.എമ്മിന് നല്‍കാന്‍ സി.പി.എം- ബി.ജെ.പി.നേതൃത്വങ്ങള്‍ തമ്മില്‍ രഹസ്യ ധാരണ ഉണ്ടായിരുന്നു.
തെരെഞ്ഞെടുപ്പ് ദിവസം പോലും ബി.ജെ.പിയുമായാണ് മത്സരം എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു .
കോണ്‍ഗ്രസ്, സി.പി.എമ്മിന് വോട്ട് മറിച്ചു എന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചു സി.പിഎമ്മിനെ സഹായിക്കാനായിരുന്നു.
ഭരണത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് മന്ത്രിസഭ മുഴുവന്‍ ചെങ്ങന്നൂരില്‍ വിന്യസിച്ചു നടത്തിയ അധികാര ദുര്‍വിനയോഗമാണ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കണ്ടത്.
തെരെഞ്ഞെടുപ്പ് കാലത്ത് നടത്തിയ പൊള്ളയായ വികസന പ്രഖ്യാപനങ്ങള്‍ ഒരു പരിധിവരെ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
ജാതിമത സംഘടനകളെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത് നല്‍കിയ വാഗ്ദാനങ്ങളും സമ്മര്‍ദ്ദവും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വോട്ട് വര്‍ധിപ്പിക്കുവാന്‍ സാധിച്ചത് യു.ഡി.എഫിന്റെ അടിത്തറക്ക് ക്ഷതം സംഭവിച്ചിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്.കോടികള്‍ ചിലവൊഴിച്ചിട്ടും വര്‍ഗ്ഗീയ പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു മൂന്നാം സ്ഥാനത്തായത് വ്യക്തമായ സൂചനയാണ് നല്‍കുന്നത.്
തെരെഞ്ഞെടുപ്പ് ഫലം കൃത്യമായി വിലയിരുത്തി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തല്‍ നടത്തി യു.ഡി.എഫ് മുന്നോട്ടു പോകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."